Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഊണ് കേമമാക്കാൻ...

ഊണ് കേമമാക്കാൻ രുചിയൂറും 'പൈനാപ്പിൾ പച്ചടി'

text_fields
bookmark_border
food
cancel

ഇനി ഓണമാകാൻ കാത്തിരിക്കേണ്ട, വീട്ടിൽ ഊണിനോടൊപ്പം തയാറാക്കാം രുചിയേറും പൈനാപ്പിൾ പച്ചടി.

ആവശ്യമായ സാധനങ്ങൾ

പൈനാപ്പിള്‍ - ഒന്ന് (പഴുത്ത് മധുരമുള്ളത്).

തേങ്ങ - അരമുറി

പച്ചമുളക് - ആറെണ്ണം

തൈര് - അരകപ്പ് (പുളിയില്ലാത്തത്)

പഞ്ചസാര - ഒരു ടീസ്പൂണ്‍

ജീരകം - കാല്‍ ടീസ്പൂണ്‍

മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍

മുളകുപൊടി - കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക് - കാല്‍ ടീ സ്പൂണ്‍

ചുവന്ന മുളക് - രണ്ട് എണ്ണം

കറിവേപ്പില - രണ്ട് തണ്ട്

തയാറാക്കേണ്ട വിധം

പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം പൈനാപ്പിള്‍ മിശ്രിതത്തില്‍ മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം.

ഇവ വെന്തുകുറുകി വരുമ്പോള്‍ നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം, കടുക്, പച്ചമുളക് എന്നിവ ചേര്‍ത്ത് അഞ്ചുമിനിറ്റ് കൂടി വേവിക്കണം. കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ അണക്കാം. വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള കടുകുവറുക്കല്‍ കൂടി ചേര്‍ത്താല്‍ പൈനാപ്പില്‍ പച്ചടി തയാർ.

Show Full Article
TAGS:Pineapple Pineapple Pachadi Foods Food Recipe recipe 
News Summary - Pineapple pachadi are a delicious way to enhance your meal
Next Story