Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപൊന്നോണ മധുരത്തിന്...

പൊന്നോണ മധുരത്തിന് തയാറാക്കാം രുചിയൂറും പൈനാപ്പിൾ പായസം

text_fields
bookmark_border
പൊന്നോണ മധുരത്തിന് തയാറാക്കാം രുചിയൂറും പൈനാപ്പിൾ പായസം
cancel

ആവശ്യമായ സാധനങ്ങൾ:

പൈനാപ്പിൾ (ചെറുതായി അരിഞ്ഞത്): 2 കപ്പ്

ശർക്കര: 300 ഗ്രാം (ഉരുക്കി അരിച്ചെടുത്തത്)

ഒന്നാം പാൽ (കട്ടിപ്പാൽ): 1 കപ്പ്

രണ്ടാം പാൽ (രണ്ടാം തവണ പിഴിഞ്ഞത്): 2 കപ്പ്

ചൗവ്വരി (സാഗോ): 1/4 കപ്പ് (വേവിച്ചത്)

നെയ്യ്: 3-4 വലിയ സ്പൂൺ

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി, ചുക്കുപൊടി: 1 ടീസ്പൂൺ വീതം

തയാറാക്കുന്ന വിധം:

പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കുക. ഒരു പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ പൈനാപ്പിൾ കഷ്ണങ്ങൾ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ചെടുക്കണം. പൈനാപ്പിൾ വെന്തുവരുമ്പോൾ ഈ ശർക്കരപ്പാനി ഒഴിച്ച് നന്നായി വറ്റിച്ചെടുക്കുക (വരട്ടിയെടുക്കുക).

ഇതിലേക്ക് വേവിച്ചുവെച്ച ചൗവ്വരിയും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് ചെറുതീയിൽ നന്നായി തിളപ്പിച്ചു കുറുകാൻ അനുവദിക്കുക. പായസം ആവശ്യത്തിന് കുറുകുമ്പോൾ തീ ഓഫ് ചെയ്ത ശേഷം ഒന്നാം പാൽ, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് ഇളക്കുക (ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിക്കരുത്). ശേഷം മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തിന് മുകളിലേക്ക് ഒഴിക്കുക. രുചിയൂറും പൈനാപ്പിൾ പായസം തയാർ.

Show Full Article
TAGS:pineapple payasam Pineapple Dishes onam recipe onam payasam 
News Summary - Pineapple Payasam
Next Story