Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2025 6:02 AM GMT Updated On
date_range 2025-07-12T11:59:22+05:30മാതളം നാരങ്ങ സ്പ്രിറ്റ്സർ
text_fieldsചേരുവകൾ:
1. മാതളം - 1
2. ചെറുനാരങ്ങ നീര് - 3 ടേബിൾസ്പൂൺ
3. പഞ്ചസാര - 2 ടേബിൾസ്പൂൺ
4. പുതിനയില - 4 - 5
5. 7 up - 1 അര കപ്പ്
6. ഐസ് ക്യൂബുകൾ - 12 - 15
7. അലങ്കരിക്കാൻ - നാരങ്ങ, ചെറുനാരങ്ങ കഷ്ണങ്ങൾ, പുതിനയില, മാതളം
തയാറാക്കുന്ന വിധം
1. മാതളം ജ്യൂസായി പിഴിഞ്ഞെടുക്കുക. ഇതിന്റെ കൂടെ ചെറുനാരങ്ങ നീര്, പഞ്ചസാര, പുതിനയില, 5 - 6 ഐസ് ക്യൂബുകൾ എന്നിവ ഒരു ബ്ലെൻഡറിൽ ചേർത്ത് നന്നായി അരക്കുക.
2. ഇത് 2 - 3 ഗ്ലാസുകളിൽ വരെ സമമായി ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് 7up ഒഴിച്ച് ഐസ് ക്യൂബുകൾ ചേർക്കുക.
3. ചെറുനാരങ്ങ കഷ്ണങ്ങൾ, പുതിനയില, പോമഗ്രാനേറ്റ് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു ഉടൻ സർവ് ചെയ്യുക.
Next Story