Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഒരു അഡാർ പുഡ്ഡിങ്​...

ഒരു അഡാർ പുഡ്ഡിങ്​ സ്ട്രോബെറി പന്നക്കൊട്ട

text_fields
bookmark_border
pudding
cancel

ഗസ്റ്റുകളെ സന്തോഷിപ്പിക്കാൻ പറ്റിയ ഒരു അടിപൊളി പുഡ്ഡിങ്​ ആണിത്. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ചേരുവകൾ

പാൽ - 1 കപ്പ്

ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1 കപ്പ്

പഞ്ചസാര - അരക്കപ്പ്

വാനില എസൻസ് - 1 ടീസ്പൂൺ

ജെലാറ്റിൻ - 10 ഗ്രാം

സ്ട്രോബെറി മിക്സ്

തയാറാക്കാൻ വേണ്ടത് :

സ്ട്രോബെറി - 2 കപ്പ്

പഞ്ചസാര - അരക്കപ്പ്

വെള്ളം - കാൽ കപ്പ്

ജലാറ്റിൻ - 10 ഗ്രാം

ചൂടുള്ള വെള്ളം - കാൽ കപ്പ്‌

തയാറാക്കുന്ന വിധം :

പാൽ, ഫ്രഷ് ക്രീം, പഞ്ചസാര , വാനില എസൻസ്, ജലാറ്റിൻ എന്നിവ മിക്സ് ചെയ്ത് ജലാറ്റിൻ അലിയുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക, തിളപ്പിക്കരുത്. ഈ സമയം ഒരു ട്രേയിൽ ഗ്ലാസുകൾ ചെരിച്ചു വെച്ച് തയാറാക്കിയ വാനില മിക്സ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ച് സെറ്റ്ചെയ്തെടുക്കുക. മറ്റൊരു പാനിൽ സ്ട്രോബെറി , പഞ്ചസാര, വെള്ളം എന്നിവ ചേർത്തു തിള വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാനായി വെക്കുക, തണുത്തുകഴിഞ്ഞാൽ മിക്സിയിലിട്ട് അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക. ജലാറ്റിൻ ചൂടുള്ള വെള്ളമൊഴിച്ചു അലിയിച്ചെടുത്തു സ്ട്രോബെറി മിക്സിയിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക, ഈ കൂട്ട്‌ സെറ്റ് ചെയ്ത ഗ്ലാസിലൊഴിച്ച് ഫ്രിഡ്ജിൽ സെറ്റ് ചെയ്തെടുക്കാം.

Show Full Article
TAGS:Pudding Strawberry tasty hut 
News Summary - Pudding Strawberry Panna Cotta
Next Story