മത്തങ്ങ ചീസ് വട
text_fieldsനോമ്പുകാലം ആയാൽ പച്ചക്കറികളൊക്കെ കഴിക്കാൻ പൊതുവെ എല്ലാവർക്കും മടിയാണ്. പച്ചക്കറികൾകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായ പലഹാരങ്ങൾ ഇഫ്താർ സമയത്ത് പരീക്ഷിക്കാം. രുചികരമായ അത്തരം ഒരു വിഭവമാണിത്.
ചേരുവകൾ:
- മത്തങ്ങ ഗ്രേറ്റ് ചെയ്തത്-ഒരു കപ്പ്
- മൈദ- നാല് ടേബ്ൾ സ്പൂൺ
- മുട്ട- ഒന്ന്
- പാൽ- രണ്ട് ടേബ്ൾ സ്പൂൺ
- പാർമെസൻ ചീസ്- മൂന്ന് വലിയ സ്പൂൺ
- ബേക്കിങ് പൗഡർ-അര ടീസ്പൂൺ
- ഉപ്പ്- കാൽ ടീസ്പൂൺ
- കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
1. ഒരു ഫ്രയിങ് പാനിൽ എണ്ണ ചൂടാക്കുക.
2. മത്തങ്ങ, മൈദ, മുട്ട, പാൽ, ചീസ്, ബേക്കിങ് പൗഡർ, ഉപ്പ്, കുരുമുളക് ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം അധികം ലൂസും അധികം ടൈറ്റും ആവരുത്.
3. ചൂടായ എണ്ണയിലേക്ക് ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്തെടുക്കുക. ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
നിങ്ങളുടെ റെസിപ്പി പങ്കുവെക്കൂ
വ്രതവിശുദ്ധിയുടെ നാളിനൊപ്പം ഇഫ്താറും രുചികരമാവട്ടെ. നിങ്ങളുടെ രുചിക്കൂട്ടുകൾ വായനക്കാരുമായി പങ്കുവെക്കാം. ഗൾഫ് മാധ്യമം റമദാൻ രുചിയിലേക്ക് റെസിപ്പികൾ അയക്കാം. ഇ മെയിൽ: qatar@gulfmadhyamam.net, വാട്സ്ആപ്: 5528 4913.