Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറ​മദാനിൽ ഒ​രു...

റ​മദാനിൽ ഒ​രു ഹെ​ൽ​ത്തി ഫ്രൂ​ട്ട് സാ​ല​ഡ്

text_fields
bookmark_border
റ​മദാനിൽ ഒ​രു ഹെ​ൽ​ത്തി ഫ്രൂ​ട്ട് സാ​ല​ഡ്
cancel

വീ​ട്ടി​ൽ വ​ള​രെ എ​ളു​പ്പം ത​യാ​റാ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ഫ്രൂ​ട്ട് സാ​ല​ഡ്. വ്യ​ത്യ​സ്ത പ​ഴ​ങ്ങ​ളു​ടെ ഉ​ള്ള​തി​നാ​ൽ വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ആ​ന്റി ഓ​ക്സി​ഡ​ന്റു​ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഫ്രൂ​ട്ട് സാ​ല​ഡു​ക​ള്‍.

ദ​ഹ​നം ല​ളി​ത​മാ​ക്ക​ൽ, ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്ത​ൽ, ആ​രോ​ഗ്യ പ​രി​ര​ക്ഷ എ​ന്നി​വ​ക്ക് ഇ​ത് സം​ഭാ​വ​ന ന​ല്‍കു​ന്നു. നോ​മ്പ് കാ​ല​ത്ത് ഇ​വ ഭ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാം.

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

1. ഈ​ത്ത​പ്പ​ഴം- 6-8 എ​ണ്ണം

2. ക​ശു​വ​ണ്ടി- 1 പി​ടി

3. ⁠പാ​ൽ- 1 ക​പ്പ്

4. ⁠മാ​മ്പ​ഴം- 1

5. ⁠ആ​പ്പി​ൾ - 1

6. ⁠വാ​ഴ​പ്പ​ഴം-1

7. ⁠മു​ന്തി​രി - അ​ര ക​പ്പ്

8. അ​നാ​ർ- അ​ര ക​പ്പ്

9. ഉ​ണ​ക്ക​മു​ന്തി​രി - 2 ടീ​സ്പൂ​ൺ

10. ത​ണ്ണി​മ​ത്ത​ൻ- അ​ര ക​പ്പ്

11. ⁠കു​തി​ർ​ത്ത ചി​യ സീ​ഡ്- 2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

ചൂ​ടു​ള്ള പാ​ലി​ൽ ഈ​ത്ത​പ്പ​ഴ​വും ക​ശു​വ​ണ്ടി​പ്പ​രി​പ്പും കു​തി​ർ​ത്ത് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. ഇ​തി​ലേ​ക്ക് പ​ഴ​ങ്ങ​ൾ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​തും ചി​യ സീ​ഡ്സും ചേ​ർ​ക്കു​ക.

കു​റ​ച്ചു നേ​രം ഫ്രി​ഡ്ജി​ൽ വെ​ച്ച് ത​ണു​പ്പി​ച്ച ശേ​ഷം സെ​ർ​വ് ചെ​യ്യാം. ചേ​ർ​ക്കു​ന്ന വെ​ല്ല​ത്തി​നെ അ​നു​സ​രി​ച്ച് ഇ​തി​ന്റെ നി​റം ക​ടും കാ​പ്പി​യോ ക​റു​ത്ത നി​റ​മോ ആ​യി​രി​ക്കും.

Show Full Article
TAGS:Ramadan Food recipie 
News Summary - ramadan food recipe healthy fruit salad
Next Story