Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ സ്പെഷൽ;...

റമദാൻ സ്പെഷൽ; തീൻമേശയിലെത്തിക്കാം ‘ക്രാബ് കട്ട്​ലറ്റ് ’

text_fields
bookmark_border
റമദാൻ സ്പെഷൽ; തീൻമേശയിലെത്തിക്കാം ‘ക്രാബ് കട്ട്​ലറ്റ് ’
cancel

ചേരുവകൾ

  • ക്രാബ്: 5 എണ്ണം
  • പച്ചമുളക്‌: 4 എണ്ണം
  • സവാള: 2 എണ്ണം
  • പൊട്ടറ്റോ: 2 എണ്ണം
  • മുട്ട: 1 എണ്ണം
  • ഇഞ്ചി: ഒരു കഷണം
  • മഞ്ഞൾപ്പൊടി: അര ടീ. സ്പൂൺ
  • ഖരം മസാല: അര ടീ. സ്പൂൺ
  • മുളകുപ്പൊടി: 2 ടീ. സ്പൂൺ
  • റസ്ക് പൊടി, ഉപ്പ്: ആവശ്യത്തിന്
  • മല്ലിയില,പെപ്പർ പൗഡർ: ആവശ്യത്തിന്
  • ഓയിൽ: ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ രണ്ട് ടീ. സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച സവാള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് എല്ലാപൊടികളും, ഉപ്പിട്ട് വേവിച്ച ക്രാബ് മീറ്റ് ചേർത്തിളക്കുക. വേവിച്ചുടച്ച പൊട്ടറ്റോ, ആവശ്യത്തിന് മല്ലിയില ചേർത്തിളക്കി തീ ഓഫ്‌ ചെയ്യുക.

ചൂട് പോയതിന് ശേഷം ചെറിയ ചെറിയ ഉരുളകളായി എടുത്ത് ഇഷ്ടമുള്ള ഷേപ്പിലാക്കി എഗ്ഗ് ബീറ്റ് ചെയ്തതിൽ ഡിപ്പ് ചെയ്ത് റസ്ക്ക്പൊടിയിൽ നന്നായി റോൾ ചെയ്തെടുത്ത്. നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ടൊമാറ്റോ സോസ് അല്ലെങ്കിൽ കെച്ചപ്പിന്റെ കൂടെ കഴിക്കാം.

Show Full Article
TAGS:ramadan food recipe ramadan days Foods crab cutlets 
News Summary - Ramadan Special; Crab Cutlets
Next Story