Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവീട്ടിൽ എളുപ്പത്തിൽ...

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ 'ചിക്കൻ നൂഡിൽസ്'

text_fields
bookmark_border
food
cancel

ആവശ്യമായ സാധനങ്ങൾ

നൂഡിൽസ്: 1 പാക്കറ്റ് (അല്ലെങ്കിൽ 200 ഗ്രാം)

ചിക്കൻ: ചെറുതായി മുറിച്ചത് - 200 ഗ്രാം

പച്ചക്കറികൾ: സവാള, കാരറ്റ്, കാബേജ്, കാപ്സിക്കം (നീളത്തിൽ അരിഞ്ഞത്)

വെളുത്തുള്ളി & ഇഞ്ചി: പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ വീതം

സോയ സോസ് - 1 ടീസ്പൂൺ

ചില്ലി സോസ് - 1 ടീസ്പൂൺ

ടൊമാറ്റോ കെച്ചപ്പ് - 1 ടീസ്പൂൺ

മുട്ട: 1 എണ്ണം (ആവശ്യമെങ്കിൽ)

കുരുമുളക് പൊടി: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

എണ്ണ: ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

1. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ അൽപ്പം ഉപ്പും ഒരു തുള്ളി എണ്ണയും ചേർത്ത് നൂഡിൽസ് വേവിക്കുക. ശേഷം ചൂടുവെള്ളം വാർത്ത്, പച്ചവെള്ളം ഒഴിച്ച് മാറ്റിവെക്കുക.

2. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കനിൽ അൽപ്പം സോയ സോസും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് വെക്കുക. ശേഷം പാനിൽ അൽപ്പം എണ്ണ ഒഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക.

3. അതേ പാനിലേക്ക് കുറച്ചു കൂടി എണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി, നീളത്തിൽ അരിഞ്ഞ സവാള, മറ്റ് പച്ചക്കറികൾ എന്നിവ ചേർത്ത് ഉയർന്ന തീയിൽ പെട്ടെന്ന് വഴറ്റുക (പച്ചക്കറിയുടെ മൊരിപ്പ് മാറരുത്). വേണമെങ്കിൽ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർക്കാം.

4. വഴന്ന പച്ചക്കറികളിലേക്ക് സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് പൊരിച്ചു വെച്ച ചിക്കനും വേവിച്ചു വെച്ച നൂഡിൽസും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക.

5.ഉയർന്ന തീയിൽ എല്ലാം കൂടി നന്നായി ടോസ് ചെയ്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. രുചികരമായ ചിക്കൻ നൂഡിൽസ് തയാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:noodles recipe Chicken Recipes Noodles dish 
News Summary - Restaurant style Chicken Noodles can be easily prepared at home
Next Story