ഷീർ ഖുർമ
text_fieldsആവശ്യമായ സാധനങ്ങൾ
പാൽ - 1 ½ ലിറ്റർ
കശുവണ്ടി - 3 ടേബിൾസ്പൂൺ (അരിഞ്ഞത്)
പിസ്ത - 3 ടേബിൾസ്പൂൺ (അരിഞ്ഞത്)
ബദാം - 3 ടേബിൾസ്പൂൺ (അരിഞ്ഞത്)
ഈന്തപ്പഴം - 8 - 10 (സ്ലൈസ് ചെയ്തത്)
സേമിയ (വെർമിസെല്ലി) - 100 ഗ്രാം
പഞ്ചസാര - ¾ കപ്പ് - 1 കപ്പ് (രുചിക്കനുസരിച്ച്)
ഏലക്ക പൊടി - ½ ടീസ്പൂൺ
കുങ്കുമപ്പൂവ് - ഒരു നുള്ള്
ഉപ്പ് - ഒരു നുള്ള്
നെയ്യ് - ¼ കപ്പ്
തയാറാക്കുന്ന വിധം
കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. തീ കുറച്ച് ഏകദേശം 15 മിനിറ്റ് ചൂടാക്കുക.
അതിനിടെ, മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി കശുവണ്ടി, പിസ്ത, ബദാം എന്നിവ വറുത്തെടുത്ത് മാറ്റിവെക്കുക. പിന്നെ സ്ലൈസ് ചെയ്ത ഈന്തപ്പഴം നെയ്യിൽ ചേർത്ത് ഒരു മിനിറ്റ് വഴറ്റി മാറ്റുക. ശേഷിക്കുന്ന നെയ്യിൽ സേമിയ ചേർത്ത് സ്വർണനിറം വരുന്നത് വരെ വറുത്തെടുക്കുക.
വറുത്ത സേമിയ തിളക്കുന്ന പാലിൽ ചേർത്ത് കുറഞ്ഞ തീയിൽ 6 - 8 മിനിറ്റ് വേവിക്കുക. ഇതിൽ പഞ്ചസാര, ഏലക്ക പൊടി, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് നന്നായി ഇളക്കി കട്ടിയാകുന്നതുവരെ വേവിക്കുക.
അവസാനം, വറുത്ത നട്ട്സ്, ഈന്തപ്പഴം എന്നിവ ചേർത്ത് 2 മിനിറ്റ് കൂടി വേവിക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കി തീയിൽനിന്ന് മാറ്റുക. ചൂടോടെ അല്ലെങ്കിൽ തണുപ്പിച്ച് വിളമ്പാം.