Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെമ്മീൻ തരി ബിരിയാണി

ചെമ്മീൻ തരി ബിരിയാണി

text_fields
bookmark_border
ചെമ്മീൻ തരി ബിരിയാണി
cancel

മലബാറിൽ റമദാന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് തരി ബിരിയാണി.ഇത് നമുക്ക് ചെമ്മീൻ കൂടാതെ ബീഫ് വെച്ചും ചിക്കൻ വെച്ചും തയ്യാറാക്കാം.വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • തരി (റവ )- കാൽ കിലോ
  • ഉള്ളി- 3 എണ്ണം
  • പച്ചമുളക്- 7,8എണ്ണം
  • ഇഞ്ചി- 2 tsp
  • വെളിച്ചെണ്ണ -3 tsp
  • നെയ്യ് -3 tsp
  • മല്ലിയില പൊതീന -ആവശ്യത്തിന്
  • കറിവേപ്പില ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
  • ചെമ്മീൻ- 1/2 കിലോ
  • ചെറുനാരങ്ങ- 2 എണ്ണം
  • ഗരം മസാല- 1/2 tsp
  • കുരുമുളക്പൊടി- 1 tsp
  • മഞ്ഞൾപൊടി- 1/2 tsp
  • മല്ലിപ്പൊടി- 1/2 tsp

തയ്യാറാക്കുന്ന വിധം

ചെമ്മീൻ വെകിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. അതെ പാനിൽ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് ചുടാവുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മസാലപൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത റവ, ചെമ്മീൻ എന്നിവചേർത്ത് മിക്സ്‌ ചെയ്യുക. അവസാനം നാരങ്ങ നീരും മല്ലിയില പൊതീനയും ചേർത്ത് മിക്സ്‌ ചെയ്തതിനു ശേഷം അടച്ചുവെച്ചു ചെറു തീയിൽ 5 മിനിറ്റ് വേവിക്കുക. തരി ബിരിയാണി റെഡി.

Show Full Article
TAGS:shrimp biriyani Food Recipes tasty food 
News Summary - Shrimp and prawn biryani
Next Story