Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightതൊട്ടുനക്കാൻ കുറച്ച്...

തൊട്ടുനക്കാൻ കുറച്ച് പൈ​നാ​പ്പി​ൾ അച്ചാർ പ്ലീസ്...

text_fields
bookmark_border
Pineapple Pickles
cancel
camera_alt

പൈ​നാ​പ്പി​ൾ അച്ചാർ 

Listen to this Article

ചേരുവകൾ:

  • പൈ​നാ​പ്പി​ൾ- 500 ഗ്രാം
  • എ​ണ്ണ - 2 സ്പൂ​ൺ
  • ക​ടു​ക് - 1/2 ​ടീ​സ്​​പൂ​ൺ
  • ഉ​ലു​വ - 1/4 ടീ​സ്​​പൂ​ൺ
  • വെ​ളു​ത്തു​ള​ളി -15 അ​ല്ലി
  • പ​ച്ചമു​ള​ക് - 3 എ​ണ്ണം
  • മു​ള​കു​പൊ​ടി - 1/2 ക​പ്പ്‌
  • മ​ഞ്ഞ​ൾ​പൊ​ടി- 1 ടീസ്​പൂൺ
  • വി​നാ​ഗി​രി - 1 ക​പ്പ്‌
  • കാ​യ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ
  • ക​റി​വേ​പ്പി​ല -4 ത​ണ്ട്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

തയാറാക്കേണ്ടവിധം:

ഒ​രു ച​ട്ടി അ​ടു​പ്പി​ൽ​വെ​ച്ച് ചൂ​ടാ​കു​മ്പോ​ൾ എ​ണ്ണ ഒ​ഴി​ച്ച് ക​ടു​ക്, ഉ​ലു​വ പൊ​ട്ടി​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ഇ​ട്ട്​ മൂ​ക്കു​മ്പോ​ൾ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ ചേ​ർ​ക്ക​ണം.

എ​ന്നി​ട്ട് വി​നാ​ഗി​രി അ​ൽ​പാ​ൽ​പം ചേ​ർ​ത്തു കൊ​ടു​ത്തി​ട്ട് ഉ​പ്പും അ​രി​ഞ്ഞു​വെ​ച്ച പൈ​നാ​പ്പി​ളും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഒ​രു​വി​ധം ഗ്രേ​വി കു​റു​കു​മ്പോ​ൾ​ കാ​യം കൂ​ടി ചേ​ർ​ക്കു​ക, ക​റി​വേ​പ്പി​ല കൂ​ടി ചേ​ർ​ത്ത് ഇ​റ​ക്കാം.

Show Full Article
TAGS:Pineapple Pickles Pickles Food Recipes cooking tips Latest News 
News Summary - Some Pineapple Pickles to lick, please
Next Story