Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2026 8:10 AM GMT Updated On
date_range 4 Sep 2026 8:10 AM GMTമസാല ഫിഷ് ഫ്രൈ
text_fieldsആവശ്യമായ വസ്തുക്കൾ
1. അയക്കൂറ 4 വലിയ
കഷണങ്ങൾ
2. മുളകുപൊടി 1 ടീസ്പൂൺ
3. മഞ്ഞൾപ്പൊടി കാൽ
ടീസ്പൂൺ
4. നാരങ്ങാനീര് 2 ടീസ്പൂൺ
5. കറിവേപ്പില കുറച്ച്
6. സവാള 1 (ചെറുതായി അരിഞ്ഞത്)
7. ഇഞ്ചി ചെറിയ കഷണം
8. വെളുത്തുള്ളി 3 അല്ലി
9. കുരുമുളക് 1 ടീസ്പൂൺ
10. മല്ലിവിത്ത് മുക്കാൽ
ടീസ്പൂൺ
11. പെരുംജീരകം കാൽ
ടീസ്പൂൺ
12. ഉപ്പ് ആവശ്യത്തിന്
13. എണ്ണ 3–4 ടേബിൾസ്പൂൺ (വറുക്കാൻ)
തയ്യാറാക്കുന്ന വിധം
- വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, നാരങ്ങാനീര്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി ഏകദേശം 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
- ഇതിനിടെ സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലിവിത്ത്, പെരുംജീരകം എന്നിവ 1 ടേബിൾസ്പൂൺ വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങളിൽ നന്നായി പുരട്ടി 1 മണിക്കൂർ മാറ്റിവെക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി, മീൻ കഷണങ്ങൾ മിതമായ തീയിൽ ഇട്ട് ഇടക്കിടെ മറിച്ചിട്ടുകൊടുത്ത് നന്നായി വേവുകയും ഇരുവശവും മൊരിഞ്ഞുവരുന്നതുവരെ വറുക്കുക. ചൂടോടെ സേർവ് ചെയ്യുക.
Next Story


