Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2025 5:13 AM GMT Updated On
date_range 2025-09-27T12:33:38+05:30രുചിയേറും റോക്കി റോഡ്
text_fieldscamera_alt
റോക്കി റോഡ്
Listen to this Article
- ഡൈജസ്റ്റീവ് ബിസ്ക്കറ്റ് - 300 ഗ്രാം
- കുക്കിംഗ് ചോക്ലേറ്റ് - 350 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
- ഫ്രെഷ് ക്രീം - 200 മില്ലി
- ഉപ്പില്ലാത്ത വെണ്ണ - 2 ടീസ്പൂൺ
- മാർഷ്മെല്ലോ (ചെറുത്) - 1 ½ കപ്പ്
- വാൾനട്ട് - ½ കപ്പ്, അരിഞ്ഞത്
- 8 ഇഞ്ച് ചതുരാകൃതിയിലുള്ള ബേക്കിംഗ് പാനിൽ വാക്സ് പേപ്പർ വിരിച്ച് റെഡി ആക്കുക.
- 200 ഗ്രാം ബിസ്ക്കറ്റുകൾ ചെറിയ കഷ്ണങ്ങളാക്കി പൊട്ടിക്കുക, ബാക്കിയുള്ള ബിസ്ക്കറ്റുകൾ പൊടിച്ചെടുക്കുക
- ഒരു ആഴത്തിലുള്ള പാത്രത്തിൽ, ഗ്രേറ്റ് ചെയ്ത കുക്കിംഗ് ചോക്ലേറ്റ് മൈക്രോവേവിൽ ഒരു മിനിറ്റോളം ഉരുക്കുക. ഇതിലേക്ക് ഫ്രെഷ് ക്രീമും വെണ്ണയും ചേർത്ത് ചോക്ലേറ്റ് പൂർണ്ണമായും ഉരുകുന്നത് വരെ ഇളക്കുക.
- അതിലേക്കു ബിസ്ക്കറ്റ് കഷണങ്ങൾ, പൊടിച്ച ബിസ്ക്കറ്റ്, മാർഷ്മെല്ലോ, വാൾനട്ട് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
- ഇത് തയ്യാറാക്കിയ ബേക്കിംഗ് ടിന്നിലേക്ക് ഒഴിച്ച് തുല്യമായി പരത്തുക. ഏകദേശം 3 - 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ചതുരങ്ങളായി മുറിച്ച് സേർവ് ചെയ്യാം.
Next Story