ടോഫി കാരാമൽ പുഡിങ്
text_fieldsചേരുവകൾ
- ഡൈജസ്റ്റീവ് ബിസ്ക്കറ്റ് - 200 ഗ്രാം (പൊടിച്ചത്)
- കശുവണ്ടി - ½ കപ്പ് (ചെറുതായി പൊടിച്ചത്)
- ഉപ്പില്ലാത്ത വെണ്ണ - 5 ടേബിൾസ്പൂൺ
- കണ്ടൻസ്ഡ് മിൽക്ക് - ¼ കപ്പ്
- തണുപ്പിച്ച പാൽ - 1 കപ്പ്
- വിപ്പിങ് പൗഡർ - 2 പാക്കറ്റ് (2 * 36 ഗ്രാം)
- ക്രീം കാരമൽ പുഡിങ് പൗഡർ - 1 ബോക്സ്
- ഫ്രഷ് ക്രീം - ½ കപ്പ് + ¼ കപ്പ്
- പൊടിച്ച പഞ്ചസാര - 3 ടേബിൾസ്പൂൺ
- വാനില എസൻസ് - 1 ടീസ്പൂൺ
- കുക്ക് ചെയ്ത കണ്ടൻസ്ഡ് മിൽക്ക് - ½ ക്യാൻ
- സ്ട്രോബെറി - 1 കപ്പ് (ചെറുതായി മുറിച്ച് 2 ടീസ്പൂൺ പഞ്ചസാര ചേർത്ത്) + അലങ്കരിക്കാൻ
- ചോക്ലറ്റ് സോസ് - അലങ്കരിക്കാൻ (ഓപ്ഷനൽ)
തയാറാക്കുന്ന വിധം
1. ചെറിയ തീയിൽ, ഒരു പാനിൽ വെണ്ണ ചൂടാക്കി, അതിലേക്ക് പൊടിച്ച ബിസ്കറ്റും കശുവണ്ടിയും ചേർത്ത് ഏകദേശം 3 - 4 മിനിറ്റ് വഴറ്റി തീയിൽ നിന്ന് മാറ്റുക. ഈ മിശ്രിതം ഡിസേർട്ട് ഡിഷിലേക്ക് മാറ്റി ഒരു ലെയർ ആക്കുക. ക്രീം ലെയർ തയാറാകുന്നതുവരെ ഫ്രിഡ്ജിൽ വെക്കുക.
2. ഒരു ആഴത്തിലുള്ള പാത്രത്തിൽ കണ്ടൻസ്ഡ് മിൽക്ക്, തണുത്ത പാൽ, വിപ്പിങ് പൗഡർ, ക്രീം കാരമൽ പൗഡർ, ½ കപ്പ് ഫ്രഷ് ക്രീം, പൊടിച്ച പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് 8 -10 മിനിറ്റ് നേരം നന്നായി വിപ്പ് ചെയ്യുക.
3. റഫ്രിജറേറ്ററിൽ നിന്ന് ഡിസേർട്ട് ഡിഷ് എടുത്ത് ബിസ്ക്കറ്റ് ലെയറിനു മുകളിൽ അരിഞ്ഞ സ്ട്രോബെറി ഇട്ട് തയാറാക്കിയ പുഡിങ് മിശ്രിതം കൊണ്ട് ലെയർ ചെയ്യുക.
4. കുക്ക് ചെയ്ത കണ്ടൻസ്ഡ് മിൽക്കും ¼ കപ്പ് ഫ്രഷ് ക്രീമും ഒരു പാത്രത്തിൽ യോജിപ്പിക്കുക. ഇത് പുഡിങ് ലെയറിനു മുകളിൽ ഒഴിച്ച് ഏകദേശം 3 - 4 മണിക്കൂർ തണുപ്പിക്കുക.
5. ഡിസേർട്ടിന് മുകളിൽ സ്ട്രോബെറി അരിഞ്ഞത്, ചോക്കലേറ്റ് സോസ് എന്നിവ കൊണ്ട് അലങ്കരിച്ച് സേർവ് ചെയ്യുക.