ട്യൂണ കട്ട്ലറ്റ് ചൂടോടെ കഴിക്കാം
text_fieldsചേരുവകൾ
- ട്യൂണ - 200 ഗ്രാം (1 ചെറിയ ക്യാൻ)
- സവാള - 2 (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - വെളുത്തുള്ളി - 2 ടീസ്പൂൺ (ചതച്ചത്)
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഗരം മസാല പൊടി - ഒരു നുള്ള്
- മല്ലിയില - 1 ടേബ്ൾ സ്പൂൺ
- ഉരുളക്കിഴങ്ങ് (വേവിച്ചത്) - 1 (തൊലി നീക്കം ചെയ്ത് പൊടിക്കുക)
- മൈദ - അര കപ്പ്
- മുട്ടയുടെ വെള്ള - 2 (അൽപ്പം ഉപ്പ് ചേർത്ത് അടിക്കുക)
- ബ്രെഡ് ക്രംബ്സ് - 1 കപ്പ്
- ഉപ്പ് - പാകത്തിന്
- എണ്ണ - 2 ടേബ്ൾ സ്പൂൺ + ആഴത്തിൽ വറുക്കാൻ
തയാറാക്കുന്ന വിധം:
1. ട്യൂണയിൽ നിന്ന് വെള്ളം കളഞ്ഞു മാറ്റിെവക്കുക.
2. ഒരു പാനിൽ 2 ടേബ്ൾസ്പൂൺ എണ്ണ ചൂടാക്കി ഉള്ളിയും ഉപ്പും ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
3. ഇതിലേക്ക് കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. തുടർന്ന് ട്യൂണ ചേർത്ത് ചെറിയ തീയിൽ 3-4 മിനിറ്റ് വേവിക്കുക. മല്ലിയില ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്ന് മാറ്റി വെക്കുക.
4. ട്യൂണ മിശ്രിതത്തിലേക്ക് പൊടിച്ച ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ നിന്ന് 12- 14 ഉരുളകളാക്കി കട്ട്ലറ്റ് ആകൃതിയിൽ പരത്തി വെക്കുക.
5. അവയിലോരോന്ന് എടുത്ത് മൈദ, മുട്ടയുടെ വെള്ള, ബ്രെഡ് ക്രംബ്സ് എന്ന ക്രമത്തിൽ കോട്ട് ചെയ്യുക. വീണ്ടും മുട്ടയുടെ വെള്ളയിലും പിന്നെ ബ്രെഡ് ക്രംബ്സ് കൊണ്ട് കോട്ട് ചെയ്യുക(കട്ട്ലറ്റ് ക്രിസ്പി ആക്കാൻ ഡബിൾ കോട്ടിങ് ചെയ്യാം).
6. ഒരു ആഴത്തിലുള്ള പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി ഈ ട്യൂണ കട്ട്ലറ്റുകൾ ക്രിസ്പിയാകുന്നതുവരെ വറുക്കുക.
കട്ട്ലറ്റ് ഒരു പേപ്പർ ടവലിലേക്ക് നീക്കി ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.