രുചിയും ചിരിയും നിറച്ച് 'ഏഷ്യാനെറ്റ് ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3'
text_fieldsഏഷ്യാനെറ്റ് ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3 ഷോയിൽ പങ്കെടുക്കുന്നവർ
പ്രവാസത്തിന്റെ മറക്കാനാവാത്ത അനുഭവമാണ് മിക്കവർക്കും ബാച്ചിലർ മുറികളിലെ ജീവിതം. സ്വന്തം നാടും വീടും വിട്ട് മനസ്സ് നിറയെ ആശങ്കയോടെ കടൽ കടന്നെത്തുന്ന മിക്ക പ്രവാസികളും ആദ്യമെത്തുന്നത് കളിയും കാര്യവും നിറഞ്ഞ ബാച്ചിലർ ജീവിതത്തിലേക്കാണ്. അങ്ങനെ ഒരു മുറിയിൽ ഒരുപാടു സമപ്രായക്കാർക്കൊപ്പം ജീവിക്കുന്നതിനിടയിൽ ഉണ്ടാകുന്ന അനുഭവങ്ങൾ പ്രവാസിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്വന്തം വീട്ടിൽ ഒരിക്കൽ പോലും അടുക്കളയിൽ കയറാത്ത പലരും ആദ്യമായി പാചകകലയിൽ ഒരു കൈ നോക്കുന്നതും ഇവിടെ വെച്ചാണ്. അത്തരത്തിൽ പ്രവാസി അവരുടെ നെഞ്ചോടു ചേർത്തു വെക്കുന്ന ബാച്ചിലർ ജീവിതത്തെ മനോഹരമായ ഒരു ടി.വി ഷോയാക്കി മാറ്റിയതാണ് ‘ഏഷ്യാനെറ്റ് ബാച്ചിലേഴ്സ് കിച്ചൺ’. ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടി മൂന്നാം സീസണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ബാച്ചിലർ മുറികളിൽ പാചകവുമായി ബന്ധപ്പെട്ട് നടക്കുന്ന തമാശകളും രുചിയനുഭവങ്ങളും കോർത്തിണക്കിയാണ് ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്. യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ മലയാളി യുവാക്കൾക്ക് വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ഷോയാണിത്. കാരണം അവരുടെ തന്നെ ജീവിതാനുഭവങ്ങളുമായി ഇതിന് അത്രയധികം സാമ്യമുണ്ട്. അവതാരകനായി ഏവർക്കും പ്രിയപ്പെട്ട മിഥുൻ രമേശും പാചക വിദഗ്ദനെന്ന നിലയിൽ ഷെഫ് സിനുവും ഷോയ്ക്ക് നേതൃത്വം നൽകുന്നു.
പാചകവും പാട്ടും താമാശകളുമൊക്കെയായി നാല് മത്സരാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നു. പാചകത്തിൽ വലിയ കഴിവുള്ളവരല്ല ഇവർ നാലുപേരും. തികച്ചും സാധാരണക്കാരായ ഇവർക്ക് ഒരു സാധാരണ വിഭവം തയ്യാറാക്കാനുള്ള സാഹസികമായ ദൗത്യമാണ് ഇതിൽ ഏൽപിക്കുന്നത്. സ്വാഭാവികമായും ഇവരുടെ പാചകം പൊട്ടിച്ചിരിക്ക് വക നൽകുന്ന അനേകം നിമിഷങ്ങളാൽ നിറഞ്ഞിരിക്കും. ഇത് വളരെ തൻമയത്തത്തോടെ, ഒട്ടും ബോറടിപ്പിക്കാതെ പ്രസന്റ് ചെയ്തിരിക്കുകയാണ് ഷോയിൽ. കുക്കിങ് പൂർത്തിയായ ശേഷം തെറ്റുകളും അബദ്ധങ്ങളും ഷെഫ് സിനു പറഞ്ഞു കൊടുക്കുകയും പിന്നീട് ശരിയായ രീതിയിൽ ആ വിഭവം എങ്ങനെയുണ്ടാക്കാമെന്ന് കാണിക്കുകയും ചെയ്യും.
മിഥുൻ രമേശും ഷെഫ് സിനുവും
മൂന്നാം സീസണിൽ പങ്കെടുക്കുന്ന നാലുപേരും കലാപരമായ കഴിവുകളും കൂടി ചേർന്നവരാണ്. ഒരാൾ പാട്ടുപാടി സദസ്സിനെ കയ്യിലെടുക്കാൻ മിടുക്കനാണ്. രണ്ടാമൻ അഭിനയത്തിൽ ഒരു കൈ നോക്കാൻ മടിയില്ലാത്തയാളാണ്. മൂന്നാമത്തെയാളും തിയേറ്റർ, ഷോർട്ഫിലിം രംഗത്തെല്ലാം പ്രവർത്തിച്ച് മുൻ പരിചയമുള്ള വ്യക്തിയാണ്. നാലാമൻ മലയാളിയുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ ഒരു ഡ്യൂപാണെന്ന് തന്നെ പറയാം. ഇവർ ചേരുന്നതോടെ ഷോ പൂർണമായും ഒരു എന്റർടൈൻമെന്റിന്റെ മാലപ്പടക്കമാവുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണിൽ ഷോയിലെത്തിയ നിസാം ക്യാരക്ടർ റോളുകളിൽ എത്തുന്നത് പ്രേക്ഷകർക്ക് നിർത്താത്ത ചിരി സമ്മാനിക്കും.
വരാന്ത്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രസകരമായ പരിപാടിയെന്ന നിലയിൽ ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3ക്ക് ഇതിനകം വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വേറെയാരും ഇത്തരമൊരു പരിപാടി നടത്തിയിട്ടില്ലെന്നതും ജനകീയതക്ക് കാരണമാണ്. കുക്കറി ഷോ എന്നതിലുപരി, ഒരു എന്റർടൈന്റ്മെന്റ് പരിപാടിയായാണ് പ്രേക്ഷകർ ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ‘ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3’ സ്വീകരിച്ചത്. ഇതിനകം ആരംഭിച്ച മൂന്നാം സീസണിൽ ആകെ 12 എപ്പിസോഡുകളാണുള്ളത്. പരിപാടിയുടെ ക്ലൈാമാക്സിൽ ഷെഫ് വേർഷൻ അവതരിപ്പിക്കുന്ന ഷെഫ് സിനു 15 വർഷത്തോളമായി യു.എ.ഇയിൽ ഈ രംഗത്ത് ശ്രദ്ധേയനാണ്.
നിലവിൽ റസ്റ്ററന്റുകളും മറ്റും ആരംഭിക്കുന്നവർക്ക് കൺസൾട്ടന്റ് എന്ന നിലയിൽ എല്ലാ സഹായവും ചെയ്യുന്ന സിനു, യു.എസ്, മൗറീഷ്യസ്, കേരളം എന്നിവിടങ്ങളിലെല്ലാം നിരവധി റസ്റ്ററന്റുകൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. ആദ്യ രണ്ടു സീസണുകളിലും പ്രവാസി പ്രേക്ഷകരെ വളരെയധികം രസിപ്പിച്ച ‘ഏഷ്യാനെറ്റ് ബാച്ചിലേഴ്സ് കിച്ചൺ’ മൂന്നാം സീസണിലും രുചിയും ചിരിയും നിറച്ച് ജൈത്രയാത്ര തുടരുകയാണ്. ഏഷ്യാനെറ്റ് ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3 യുടെ എല്ലാ എപ്പിസോഡുകളും ജിയോസ്റ്റാർ ഇന്റർനാഷണൽ യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
ബാച്ചിലേഴ്സ് കിച്ചൺ സീസൺ 3 എല്ലാ ശനി, ഞായർ സമയങ്ങളിലും രാത്രി 10.30ന്(യു.എ.ഇ സമയം) ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ മാത്രമായി സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 നും ഞായറാഴ്ച വൈകുന്നേരം 6നും പുനഃ സംപ്രേക്ഷണം ഉണ്ടാകും. ആകെ 12 എപ്പിസോഡുകളാണ് ഷോയിലുള്ളത്, കൂടാതെ എല്ലാ എപ്പിസോഡുകളും ജിയോസ്റ്റാർ ഇന്റർനാഷണൽ യൂട്യൂബ് ചാനലിലും ലഭ്യമാണ്.
‘ഡാക്’, ‘പെർസിൽ’ എന്നിവ പവേർഡ് ബൈ സ്പോൺസർമാരായി ഒരുക്കുന്ന ഈ ഷോയുടെ, ഹൈജീൻ പാർട്ണർ ‘ലൈഫ് ബോ’യും, വെൽനെസ് പാർട്ണർ ‘മൈ ആസ്റ്ററു’മാണ്. ‘ഹോംവേ’ കുക്ക്വെർ പാർട്ണറായും , മിലാനോ, ആം ആൻഡ് ഹാമ്മർ എന്നിവർ അസോസിയേറ്റ് സ്പോൺസർമാരായുമാണ് ഈ ഷോ അവതരിപ്പിക്കുന്നത്.