ഹോട്ടലുകളിൽ ബാക്കിയാവുന്ന ഭക്ഷണത്തിനെന്തു സംഭവിക്കുന്നു?
text_fieldsഒരു റസ്റ്റാറന്റിലെ വാതിലുകൾക്ക് പിന്നിൽ എന്ത് നടക്കുന്നുവെന്നത് എപ്പോഴുമൊരു നിഗൂഢതയാണ്. ബാക്കിയാവുന്ന ഭക്ഷണം അവിടെ വീണ്ടും വിളമ്പാറുണ്ടോ? വെജ്-നോൺ വെജ് ഭക്ഷണം വെവ്വേറെ പാത്രങ്ങളിലായാണോ പരിപാലിക്കുന്നത്? എന്നിങ്ങനെ ഹോസ്പിറ്റാലിറ്റി വ്യവസായത്തെക്കുറിച്ച് അത്ര അറിയപ്പെടാത്തതും കൗതുകമുണർത്തുന്നതുമായ വസ്തുതകളിലേക്ക് വിരൽചൂണ്ടുകയാണ് രാജ്യത്തെ പ്രശസ്ത ഷെഫുമാരിൽ ഒരാളായ സഞ്ജീവ് കപൂർ.
സ്മിത പ്രകാശിനൊപ്പം പ്രത്യക്ഷപ്പെട്ട പോഡ്‌കാസ്റ്റിൽ അവർ ഷെഫിനോട് ചോദിച്ച ഒരു ചോദ്യം, ബാക്കിവരുന്ന ഭക്ഷണം ബുഫെകളിൽ വീണ്ടും വിളമ്പുമോ എന്നായിരുന്നു. വീട്ടിലെ അടുക്കളകളിൽ പിന്തുടരുന്ന നിയമങ്ങൾ ഹോട്ടൽ അടുക്കളകളിലും പാലിക്കുന്നുവെന്നായിരുന്നു ഷെഫിന്റെ മറുപടി.
‘‘മിച്ചംവരുന്ന ഭക്ഷണംകൊണ്ട് നിങ്ങൾ എന്തുചെയ്യുമെന്ന് ആളുകൾ പലപ്പോഴും ചോദിക്കും. വീട്ടിൽ ബാക്കിവരുന്ന ഭക്ഷണംകൊണ്ട് നിങ്ങൾ എന്താണോ ചെയ്യുന്നത് അതുപോലെത്തന്നെ. വീട്ടിൽ നിങ്ങളത് ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അവിടെയും അതുപേക്ഷിക്കുന്നു.’’
റസ്റ്ററന്റുകൾ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ വെവ്വേറെ സൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ‘എല്ലായ്പോഴും അല്ല’ എന്നായിരുന്നു ഷെഫിന്റെ മറുപടി. അത് സ്ഥലത്തെയും റസ്റ്റാറന്റിനോടുള്ള നിങ്ങളുടെ വിശ്വാസ്യതയെയും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നല്ല റേറ്റിങ് ലഭിക്കാൻ ഹോട്ടലുകൾ ഫുഡ് ഇൻസ്പെക്ടർമാർക്ക് പണം നൽകുമോ എന്നതിനോട് ഹോട്ടൽ ഉടമകൾ അഴിമതിക്കാരെന്നും ഇന്ത്യക്കാർ കൂടുതൽ ശുചിത്വം പാലിക്കണമെന്നും സഞ്ജീവ് കപൂർ നിരീക്ഷിച്ചു.
സഞ്ജീവ് കപൂറിന്റെ ഉത്തരങ്ങൾ സൈബർ ലോകത്തെ രണ്ടായി പിളർത്തി. പുതിയ ഭക്ഷണത്തിന് പണം നൽകുന്ന ഉപഭോക്താക്കൾ മിച്ചംവരുന്ന ഭക്ഷണം അർഹിക്കുന്നില്ലെന്ന് ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പറഞ്ഞപ്പോൾ, ചിലർ ഷെഫിനുവേണ്ടി പ്രതിരോധിക്കാനിറങ്ങി. റസ്റ്റാറന്റുകൾ ചെയ്യുന്ന കാര്യങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന ന്യായീകരണമാണിതെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. അവർ ഇന്നലത്തെ ഭക്ഷണമാണോ വിളമ്പുന്നതെന്ന് കഴിക്കുന്നവരോട് സത്യസന്ധമായി പറയുമോ? അവർ വില കുറക്കുന്നുണ്ടോ? ഈ പുനരുപ


