അടുപ്പുകളൊക്കെ മാറ്റാറായോ?ഗുണനിലവാരമുള്ളതും സ്റ്റൈലിഷുമായ ഗ്യാസ് അടുപ്പുകൾ പരിചയപ്പെടാം
text_fieldsനിങ്ങളുടെ പാചകത്തെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ മികച്ച നിലവാരമുള്ള ഒരു ഗ്യാസ് അടുപ്പ് ഉണ്ടെങ്കിൽ സാധിക്കും. ഗ്യാസ് അടുപ്പുകൾ വാങ്ങുമ്പോൾ അടുക്കളുയുടെ ലുക്ക് ആൻഡ് ഫീൽ നിലനിർത്താനും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചും വാങ്ങാൻ ശ്രമിക്കണം. എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്ന, ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഏറ്റവും മികച്ച കുറച്ച് ഗ്യാസ് അടുപ്പുകൾ ഏതാണെന്നും അവരുടെ മാർക്കറ്റിലെ വിലയും മറ്റ് ഫീച്ചറുകളുമെല്ലാം നമുക്കൊന്ന് നോക്കാം.
1) മിൽട്ടൺ പ്രീമിയം
പ്രീമിയം ഫിനിഷിൽ കറുപ്പ് നിറത്തിൽ വിപണിയിലെത്തുന്ന ഈ മിൽട്ടൺ പ്രീമിയം ഗ്യാസ് അടുപ്പുകൾക്ക് നിലവിൽ 51 ശതമാനം ഓഫർ ലഭ്യമാണ്. രണ്ട് വലുതും ഒരു ചെറുതുമായി മൂന്ന് അടുപ്പുകളാണ് ഇതിലുള്ളത്. ഇത് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാം. ഉപകരണത്തിന്‍റെ ലോങ്റ്റീവിറ്റിക്കും മികച്ച ഗ്രിപ്പിനും ആവശ്യമായ, സുഖകരമായി പ്രവർത്തിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ബേക്കലൈറ്റ് നോബുകൾ മിൽട്ടൺ പ്രീമിയത്തിന്‍റെ പ്രത്യേകതയാണ്. ഒരു വർഷത്തെ വാരന്റി ഈ ഉപകരണത്തിന് മിൽട്ടൺ നൽകുന്നുണ്ട്.
2) ബ്ലോഹോട്ട് ഹെവി ബ്രാസ് ബർണർ
ബ്ലോഹോട്ടിന്‍റെ മൂന്ന് അടുപ്പുകളുള്ള ഈ ഗ്യാസ് അടുപ്പ് തടസങ്ങളൊന്നുമില്ലാതെ ഒരുപാട് കുക്ക് ചെയ്യുവാൻ സഹായിക്കും. സ്റ്റെയ്ൻലെസ് സ്റ്റീല്കൊണ്ടുള്ള ഫ്രെയ്മാണ് ഇത് സ്ക്രാച്ചിൽ നിന്നും അടുപ്പിനെ സുരക്ഷിതമാക്കും. വ്യത്യസ്ത രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള നോബുകൾ അടുപ്പിന്‍റെയും അടുക്കളയുടെയും ഭംഗി വർധിപ്പിക്കും. രണ്ട് വർഷത്തെ വാരന്‍റി ബ്ലോഹോട്ട് ഹെവി ബ്രാസ് ബർണറിന് ലഭിക്കുന്നുണ്ട്.
3) ബട്ടർഫ്ലൈ സ്മാർട്ട്
രണ്ട് അടുപ്പ് മാത്രമുള്ള ക്ലാസിക്ക് ഗ്യാസ് അടുപ്പാണ് ബട്ടർഫ്ലൈ സ്മാർട്ട് 2 ബർണർ. ചോർച്ച ഇല്ലാത്തതാണ് ഇതിന്‍റെ ഒരു സ്പെഷ്യാലിറ്റി. 360 ഡിഗ്രിയിൽ ഇതിന്‍റെ അഗ്രം കറങ്ങും. എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഈ ഗ്യാസ് അടുപ്പിന് 1 വർഷത്തെ വാരന്‍റി ലഭ്യമാണ്. ആമസോണിൽ 46 ശതമാനം ഓഫറോടെ ബട്ടർഫ്ലൈ സ്മാർട്ടിന്‍റെ ഗ്യാസ് അടുപ്പ് ലഭ്യമാണ്.
4) പ്രസ്റ്റീജ് സ്വാച്ച് ഗ്ലാസ്
നാല് അടുപ്പുകളുമായെത്തുന്ന പ്രീമിയം ഗ്യാസ് അടുപ്പാണ് പ്രസ്റ്റീജിന്‍റെ സ്വാച്ച് ഗ്ലാസ് അടുപ്പുകൾ. കറുപ്പ് നിറത്തിലെത്തുന്ന ഈ അടുപ്പ് ഒരുപാട് കുക്കിങ് ആവശ്യമുള്ള സ്ഥലങ്ങളിൽ ഒരുപാട് ഉപകാരപ്പെടും. എടുത്ത് മാറ്റാൻ സാധിക്കുന്നതാണ് ഇതിന്‍റെ അടുപ്പുകൾ. ആമസോണിൽ 27 ശതമാനം ഓഫറോടെ ഈ പ്രീമിയം ഗ്യാസ് അടുപ്പ് നിലവിൽ ലഭ്യമാണ്. 2 വർഷത്തെ വാരന്‍റി ഇതിന് ലഭിക്കുന്നുണ്ട്.
5) വേൾപൂൾ ഹോബ് 4
ഇന്ത്യയിലെ ഒരു വലിയ കുടുംബത്തിന് പാചകം ചെയ്യാൻ പാകത്തിലുള്ള നാല് അടുപ്പുകളുമായെത്തുന്ന ഗ്യാസ് അടുപ്പുകളാണ് വേൾപൂളിന്‍റെ ഹോബ് 4 ബ്രാസ് ബർണർ. ഗ്ലാസ് ടോപ് ആയത് കൊണ്ട് തന്നെ പാടുകളും ചൂട് കാരണമുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഇത് അകറ്റും. വർഷങ്ങളോളം ഗുണനിലവാരമുള്ള പാചകം ഇതിൽ നടക്കും. വട്ടത്തിലുള്ള നോബുകൾ ഈ ഗ്യാസ് അടുപ്പിന്‍റെ ഭംഗി കൂട്ടുകയും ജോലി എളുപ്പമാക്കുകയും ചെയ്യും. ആമസോണിൽ 41 ശതമാനം ഓഫറിൽ ഇത് ലഭ്യമാണ്. ഗ്ലാസിന് പത്ത് വർഷത്തെയും അടുപ്പിന് 2 വര്ഷത്തെയും വാരന്റി വേൾപൂൾ നൽകുന്നുണ്ട്.