Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightചേലോടെ ചുറ്റുമതിലും...

ചേലോടെ ചുറ്റുമതിലും മുറ്റവും

text_fields
bookmark_border
compound wall and yard
cancel
camera_alt

ചുറ്റുമതിലും മുറ്റവും

https://www.madhyamam.com/griham/column/compound-wall-and-yard-home-making-griham/2018/may/28/493268

വീട് നിർമ്മിക്കുന്ന പ്ലോട്ട് എത്ര ചെറുതായാലും വലുതായാലും ചുറ്റുമതിൽ കെട്ടി ഉണ്ടാക്കിയ വീടിനെ സംരക്ഷിക്കാതെ വയ്യ. മതിലും മുറ്റവും വൃത്തിയാക്കിയാലേ വീട്​ പൂർണമായെന്ന തോന്നലുണ്ടാകു. വീടെത്ര ചെറുതായാലും അതിനു ചുറ്റുമുള്ള മുറ്റവു​​ം ചേർന്നുള്ള ​​​​േപ്ലാട്ടും ചുറ്റുമതിൽ കെട്ടി വേർതിരിച്ചാൽ കൂടുതൽ വൃത്തിതോന്നും.

സാധാരണയായി മതിലുകൾ അഞ്ച് അടി ഉയരത്തിലാണ് പണിയാറ്. ഇതേ ഉയരത്തിൽ തന്നെ ഗേറ്റും വെക്കുന്നു. ചില ഭൂമിയുടെ ലെവലുകളിൽ ഉണ്ടാകുന്ന മാറ്റം കൊണ്ട് ചിലപ്പോൾ ആറ് അടിയും ഏഴ് അടിയും ഒക്കെ ആകാറുണ്ട്. വലിയ വീടുകൾകൾക്ക്​ കോട്ടമതിലു പോലെ പണിയുന്നവരും ചുരുകകമല്ല.

ബൗണ്ടറി കരിങ്കല്ലിൽ കെട്ടി ചെങ്കല്ലിലോ, ഇഷ്​ടികയിലോ ഹോളോ ബ്രിക്സിലോ ചുവർ കെട്ടിടയാണ് സാധാരണ നിർമ്മാണം. ചില സ്​ഥലങ്ങളിൽ ഫില്ലർ സ്ലാബുകളിലും ചെയ്യാറുണ്ട്. വളരെ ലളിതമായി ഫെൻസിങ്ങ് ചെയ്തും ചിലർ വീട് സംരക്ഷിക്കാറുണ്ട്.

പഴയ രീതിയിൽ പഠിപ്പുര പോലെ ​ഗേററ്​ ചെയ്യുന്നതും മരത്തി​​​െൻറ വേലിയും ഗേറ്റും ചെയ്യുന്നതുമെല്ലാം ട്രെൻഡായി കൊണ്ടിരിക്കയാണ്​.

ഗേറ്റിനോട് കൂടിയുള്ള മതിലും വീടും ബന്ധിപ്പിക്കുന്നത് പുറത്തെ ലാൻഡ്സ്​കേപ്പ് ആണ്. ഇൻ്റർലോക്ക് ചെയ്​തും മറ്റ്​ എക്​റ്റീരിയൽ ടൈലുകൾ പാകിയോ ടാറോ കോൺ ക്രീറ്റോ ചെയ്​തും മുറ്റവും ഒരുക്കാറുണ്ട്​. ചിലർ​ പുൽത്തകിടിയോട് കൂടിയുള്ള ഗാർഡൻ കൂടി ഒരുക്കിയാണ്​ വീടൊരുക്കുന്നത്​.

yard

ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങുന്നതിന് തടസമാകുന്ന രീതിയില്‍ മുറ്റത്ത് ടൈല്‍ ഇടരുത്. കിണറുകളിലെ വെള്ളം താഴാനും ചൂട് കൂടാനും പ്രധാന കാരണങ്ങളില്‍ ഒന്ന് മഴവെള്ളം ഭൂമിയില്‍ താഴാത്തതാണ്.

പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കല്ലുകളായ കോബിള്‍ സ്‌റ്റോണ്‍, ഗ്രാനൈറ്റ്, കോട്ട, കടപ്പ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഇവയെല്ലാം പെട്ടെന്ന് ചൂടാകുമെങ്കിലും രാത്രി പെട്ടെന്ന് തണുക്കുകയും ചെയ്യും. കോണ്‍ക്രീറ്റ് ടൈലിനു പകരം ടെറാക്കോട്ട ടൈലുകളാണ്​ നല്ലത്​. ഇടയില്‍ പുല്ലുപിടിപ്പിക്കാന്‍ സൗകര്യമുള്ള, കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിക്കേണ്ടാത്ത ടൈലുകള്‍ ഉപയോഗിച്ചാൽ മഴവെള്ളം താഴേക്ക്​ ഇറങ്ങും. ഇടയില്‍ പുല്ലുനടാവുന്ന ടൈലുകളും നല്ലതാണ്​.

ചെലവു കുറച്ച്​ മുറ്റം ഒരുക്കുകയാണെങ്കിൽ വാഹനം പോകുന്ന വഴിയില്‍ മാത്രം ടൈലു വിരിക്കാം. ബാക്കി ഭാഗങ്ങളില്‍ പുല്ലോ ചെടികളോ നടാം. മെയിൻറനന്‍സ് കുറവുള്ള ബഫല്ലോ ഗ്രാസ്, നടന്‍ ഇനങ്ങളായ കറുക പോലുള്ള പുല്ലുകളെല്ലാം നല്ലതാണ്. മുറ്റത്തൊരു നാടൻ പൂന്തോട്ടമോ ശലഭോദ്യാനമോ ഒരുക്കാം.

വീടിനോടുള്ള സമീപനം എല്ലാവർക്കും ഒരേ രീതിയിലാണ്​. അവർ സ്വപ്നം കാണുന്ന വീട് ഒരു ഡിസൈനറുടെ കരവിരുതിലൂടെ എങ്ങനെ പൂർത്തീകരിക്കാമെന്നാണ്​ ഒരോരുത്തരും ചിന്തിക്കാറുള്ളത്​. അത് കൊണ്ട് തന്നെ മനോഹരമായ പുറം കാഴ്ചകൾ ഒരുക്കാൻ ഓരോരുത്തരും മത്സരിക്കുകയാണ്​.

Show Full Article
TAGS:compound wall interior yard exterior home making griham 
News Summary - Compound wall and yard - Home making - Griham
Next Story