Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightതടി വാങ്ങ​ു​േമ്പാൾ...

തടി വാങ്ങ​ു​േമ്പാൾ ശ്രദ്ധിക്കാം

text_fields
bookmark_border
wooden
cancel

വീട്​ നിർമാണത്തിന് നല്ലതരം​ തടി പുറത്തു നിന്നും വാങ്ങുന്നത്​ വള​െര ശ്രമകരമായ ദൗത്യമാണ്​. വീട് നിർമാണം ഒരു കരാറുകാരനെ ഏൽപ്പിച്ചാൽ പോലും തടി വാങ്ങിത്തരാമെന്നാണ്​ മിക്ക വീട്ടുടമകളും പറയാറുള്ളത്​. നല്ല തടിയിൽ ജനലുകളും വാതിലുകളും നിർമിച്ചില്ലെങ്കിൽ ഭാവിയിൽ നഷ്​ടങ്ങൾ ഉണ്ടാകുമെന്നതുകൊണ്ടാണ് പലരും ഇൗ തീരുമാനം എടുക്കാറ്​. ഗൃഹനിർമാണത്തിന് വീട്ടി, തേക്ക്, പ്ലാവ് എന്നിങ്ങനെ ഇൗടുള്ള മരങ്ങൾ തെരഞ്ഞെടുക്കണം. മാർക്കറ്റിൽ കിട്ടുന്ന നല്ല തടി തേക്ക് തന്നെയാണ്. ഇത് സുലഭമായി ലഭിക്കുന്നു എന്നതും കാട്ടിൽ നിന്നും ലേലത്തിൽ കിട്ടുന്നതുകൊണ്ടും കുറെയേറെ പേർ തേക്ക് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. തേക്കിനെ ഈടും ഉറപ്പും കൂടുതലാണ്. കാലാവസ്​ഥ വ്യതിയാനങ്ങൾ ഈ തടിയെ കാര്യമായി ബാധിക്കുന്നില്ല.

എന്നാൽ ഇടത്തരക്കാർ​ ആളുകൾ പ്ലാവും ഇരൂളും ആണ് കേരളത്തിൽ അധികവും ഉപയോഗിച്ചു വരുന്നത്. പ്ലാവ് പല ആളുകളുടെയും പറമ്പുകളിൽ നിന്നു തന്നെ ഗൃഹനിർമ്മാണത്തിനായി ലഭിക്കുന്നു. വയനാടൻ പ്ലാവുകൾ മറ്റു പ്ലാവുകളെ അപേക്ഷിച്ച് അത്ര മികച്ചതല്ല. പ്ലാവ്​ ഉപയോഗിക്കു​േമ്പാൾ ഇൗട്​ ലഭിക്കണമെങ്കിൽ അതി​​​െൻറ കാതൽ ഭാഗം മാത്രമായി എടുക്കണം. മരത്തി​​​െൻറ വെള്ള ഭാഗം പെട്ടന്ന്​ ദ്രവിക്കും.

നാടൻ ഇരൂൾ മരം ഇൗർന്നെടുക്കു​േമ്പാൾ നാരുകൾ ഇടക്ക്​ കുടുങ്ങുന്നതുകൊണ്ട് അധികവും ഉപയോഗിക്കുന്നത് ഫോറിൻ ഇരൂൾ ആണ്. ഇതിനെ ബർമ്മ ഇരൂൾ എന്നും പറയാറുണ്ട്. ഇതുപോലെ പുറത്ത് നിന്ന് മഹാഗണിയും മറ്റു പല മരങ്ങളും വരാറുണ്ട്. ഇവയെല്ലാം തേക്കിനെയും പ്ലാവിനെയും അപേക്ഷിച്ച് വില കുറവാണെങ്കിലും കാലാവസ്​ഥയിൽ വരുന്ന മാറ്റങ്ങൾ കാരണം വാതിലുകൾ തൂങ്ങിപ്പോവുകയും അടക്കാൻ പറ്റാത്ത അവസ്​ഥ വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ബഡ്ജറ്റിന് കൂടുതൽ പ്രാധാന്യം നൽകി വീടുകൾ നിർമിക്കുമ്പോൾ ഇത്തരം ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ കണ്ണടക്കുകയേ വഴിയുള്ളു.  

തടി ഉരുളനായോ പണിത്തരമായോ വാങ്ങാവുന്നതാണ്. മുൻ കാലങ്ങളിൽ ഉരുളൻ വാങ്ങിയാൽ അതിെൻ്റ ചെറിയ ഭാഗങ്ങൾ പോലും പാനലിംഗിനും അടുക്കള നിർമിക്കുമ്പോൾ ഉണ്ടാക്കുന്ന വളരെ ചെറിയ ഗുളിയൻ കാലിനുപോലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ന് ബെഡ് റൂമിലും കിച്ചണിലുമെല്ലാം പ്ലൈവഡും മൾട്ടിവുഡുമെല്ലാമാണ്​ ഉപയോഗിച്ചുവരുന്നത്​. അതുകൊണ്ട് തന്നെ ഇപ്പോൾ ഉരുളൻ തടികൾ വാങ്ങുന്ന​േമ്പാൾ കുറച്ച്​ വെയിസ്​റ്റായി പോകാറുണ്ട്​.  

ജനലുകളും വാതിലുകളും മാത്രം മരം ഉപയോഗിച്ച് ചെയ്യുന്ന വീടുകൾകൾക്ക് പണിത്തരം എടുക്കുന്നതായിരിക്കും നന്നാവുക. നല്ല ഉണക്കമുള്ള സീസണിംഗ് കഴിഞ്ഞ തടി ഉപയോഗിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. ജനലുകളും വാതിലുകളും മരം കൂടാതെ കോൺക്രീറ്റ്, സ്റ്റീൽ അലുമിനിയം, യു.പി.വി.സി തുടങ്ങിയവ ഉപയോഗിച്ച് ചെയ്യാറുണ്ട്. ഇതെല്ലാം തടിയെക്കാൾ ചെലവ്​ കുറഞ്ഞവയാണ്​. 
 

(കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​​​​​​​​​​​​​​​​​​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)

Show Full Article
TAGS:wood home making Window Doors interior griham 
News Summary - Woods purchase for home construction- Griham
Next Story