ബാത്റൂമിന് ഈ മനോഹര നിറങ്ങൾ പരീക്ഷിക്കൂ.. വീടിന്റെ മാറ്റം മികച്ചതാക്കൂ...
text_fieldsതീർച്ചയായും നിങ്ങൾക്ക് ഒരു ബാത്ത്റൂമിന്റെ പുനർനിർമാണത്തിനുവേണ്ടി മാസങ്ങളും ലക്ഷങ്ങളും ചെലവഴിക്കാം. പക്ഷെ, എന്തുകൊണ്ട് ഒരു കോട്ട് പെയിന്റ് ഉപയോഗിച്ച് ബാത്ത്റൂം അടിമുടി മാറ്റിക്കൂടാ? ധാരാളമുണ്ട് അത്തരം വർണ ആശയങ്ങൾ. ചില കിടിലൻ നിറങ്ങൾ ഇതാ...
ചെറി ചുവപ്പ്
ഏത് മുറിക്കും തിളങ്ങുന്ന ചെറി ചുവപ്പ് നിറം ഒരു പ്രത്യേക ഭംഗി നൽകും. പക്ഷേ, ഒരു കുളിമുറിയിൽ വരുമ്പോൾ അത് മറ്റൊരു ലുക്ക് ആവും.
എമറാൾഡ്
ഈ മരതക പച്ച ബാത്ത്റൂമിന് ആഡംബരവും നാടകീയതയും പകരുന്നു.
പീച്ച്
പിങ്ക്, ഓറഞ്ച് നിറങ്ങൾക്കിടയിലുള്ള മൃദുവായ പീച്ച് നിങ്ങളുടെ കുളിമുറിക്ക് ഊഷ്മളത നൽകും.
ഓർക്കിഡ് പിങ്ക്
മൃദുവും റൊമാന്റിക്കുമായ ഷേഡിലുള്ള ഓർക്കിഡ് പിങ്ക് പരീക്ഷിച്ചുനോക്കൂ.
തിളക്കമുള്ള വെള്ള
തിളക്കമുള്ള വെള്ള ആധുനികവും പ്രൗഢവും ആയി തോന്നിക്കും.
കറുപ്പ്
കറുപ്പ് പോലെ മറ്റൊന്നും ദൃശ്യതീവ്രതയും നാടകീയതയും ചേർക്കുന്നില്ല. ഇപ്പോഴും തിളക്കമുള്ള ഒരു ഗ്രാഫിക് ലുക്കിനായി ഇരുണ്ട ഷേഡിനെ വെള്ളയുമായി ജോടിയാക്കാം.
പുതിന പച്ച
മൃദുവും പുതിന നിറത്തിലുള്ളതുമായ പച്ച നിറം മുറിയിൽ ശാന്തമായ ഒരു നിറം സൃഷ്ടിക്കുകയും പ്രകൃതിയുടെ സ്വച്ഛതയെ അനുഭവിപ്പിക്കുകയും ചെയ്യുന്നു.
ക്രീം
ആഴത്തിലുള്ള ക്രീം ടോൺ സ്ഥലത്തിന്റെ വ്യക്തിത്വത്തെ ബാധിക്കാതെ തന്നെ കുളിമുറിയെ സുന്ദരമാക്കും.