വീടിന്റെ വാതിലുകൾക്കിണങ്ങിയ ട്രെൻഡിങ് നിറങ്ങൾ
text_fields2025ലെ മികച്ച ഇന്റീരിയർ ഡോർ നിറങ്ങൾ പരിചയപ്പെടാം..
വെള്ള
വെളുത്ത വാതിലുകൾ അത്ര പുതിയ ആശയമൊന്നുമല്ല. പക്ഷേ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഈ നിറം വീട്ടിലുടനീളം തിളക്കമുള്ള പ്രഭാവം ഉണ്ടാക്കും. അതല്ലെങ്കിൽ ഊഷ്മളവും സുഖകരവുമായ ഒന്ന്.
ഗ്രേ
നിങ്ങളുടെ ചുവരുകൾക്ക് ഇളം നിറമാണെങ്കിൽ ചാരനിറത്തിലുള്ള വാതിലുകൾ ഒന്ന് പരീക്ഷിച്ചുനോക്കൂ. ഈ കോൺട്രാസ്റ്റ് ഏറെ പ്രിയതരമാവും.
കറുപ്പ്
ചാരനിറത്തിലുള്ള വാതിലുകൾക്ക് ഒരു സ്ഥലത്തിന് തണുപ്പും മൂഡും നൽകാൻ കഴിയുമെങ്കിൽ, കറുത്ത ഇന്റീരിയർ വാതിലുകൾ അതിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു. ആധുനിക ഡിസൈൻ ശൈലിക്ക് കറുപ്പ് ആഡംബരമായേക്കാം. സ്വീകരണ റൂമിലെ ടി.വി ചുവരിൽ ഇത് വളരെ മനോഹരമായി കാണപ്പെടും.
നീല
2025ൽ നീല ഇന്റീരിയർ വാതിലുകൾക്കുള്ള താൽപര്യം വർധിച്ചുവരികയാണ്. ഇത് ഒരു കുടുംബ മുറി, കിടപ്പുമുറി, എന്നിവക്ക് അനുയോജ്യമാണ്. അല്പം ഇരുണ്ട നീല നിറമാണെങ്കിൽ മുറിക്ക് അൽപ്പം വ്യത്യസ്തത പകരും.
മൃദു പച്ച
പുതുമയുള്ളതും സുഖകരവുമായ ഒരു കോട്ടേജ് അനുഭവത്തിന് മൃദുവായ സേജ് ഗ്രീൻ നന്നായി ഇണങ്ങും. പച്ച-ചാരനിറത്തിലുള്ള വാതിലുകൾ അടുക്കള പോലുള്ള ഒരു മുറിയിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കും.