Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightക്രിസ്മസിനോട്...

ക്രിസ്മസിനോട് പ്രിയമുള്ള ചെടി

text_fields
bookmark_border
ക്രിസ്മസിനോട് പ്രിയമുള്ള ചെടി
cancel
camera_alt

https://www.madhyamam.com/tags/Christmas-tree

Listen to this Article

ക്രിസ്മസ് ആകുമ്പോൾ ഇവിടെ നോക്കിയാലും ചുവപ്പ് നിറങ്ങൾ നിറയും. വസ്ത്രങ്ങൾ, പുഷ്പങ്ങൾ അങ്ങനെ അങ്ങനെ... വീടുകൾ അലങ്കരിക്കാനും പല തരത്തിലുള്ള പുഷ്പങ്ങൾ, ഇലകൾ, കൈകൾ, നക്ഷത്രങ്ങൾ തയാറാകും. ചിലർ വീടും മോടി പിടിപ്പിക്കും. ഇൻഡോർ ആയിട്ട് വെക്കാൻ പറ്റിയ ക്രിസ്മസ് പ്ലാന്‍റ്​സും വെക്കാറുണ്ട്​. അങ്ങനെ നോക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പോയിൻസെറ്റിയ എന്ന ചെടിയാണ്​. ഈ ചെടിയുടെ ഇലകൾ ചുവന്നു വരുമ്പോൾ നമുക്ക് ക്രിസ്മസ് ഓർമ വരും.

ഇത്​ ഔദ്യോഗിക ക്രിസ്മസ് ചെടിയായാണ്​ കരുതപ്പെടുന്നത്​. ഇതിന്‍റെ ഇലകൾ നക്ഷത്രത്തിന്‍റെ ആകൃതിയിൽ കൂടി നിൽക്കും. അത് കാണുമ്പോൾ തന്നെ ബെത്​ലഹേം നക്ഷത്രത്തിന്‍റെ ഓർമകൾ വരും. ശൈത്യ കാലത്ത് പോയിൻസിറ്റിയകൾ തിളക്കമുള്ളതവും. ഇപ്പോൾ പല നിറത്തിലുള്ള പോയിൻസിറ്റിയകൾ ലഭ്യമാണ്. വെള്ള, പിങ്ക് തുടങ്ങിയവ. അധികം പൊക്കം വെക്കാത്ത തരം ചെടികൾ ലഭ്യമാണ്. പിന്നെ ക്രിസ്മസ് ലേഡി, ക്രിസ്മസ് കാക്ടസ്​, കാക്ടിൽ. ഈ ചെടികളെല്ലാം ഡിസംബർ ആകുമ്പോൾ പൂക്കൾ തരുന്നവയാണ്. ക്രിസ്മസ് കാക്ടസ്​ പല നിറത്തിലുള്ള പൂക്കൾ ഉണ്ടിപ്പോൾ.

ക്രിസ്മസ് ലേഡി. മഞ്ഞ് വീണ പോലെ തോന്നിക്കുന്ന ചെറിയ വെള്ള പൂക്കളാണിത്​. ഈ ചെടികളെല്ലാം ഇൻഡോർ ആയിട്ടും വെക്കാം.

Show Full Article
TAGS:Christmas christmas celebration gulfnews UAE 
News Summary - A plant that loves Christmas
Next Story