വായു ശുദ്ധീകരിക്കുന്ന മികച്ച ഇൻഡോർ ചെടികൾ
text_fieldsഇൻഡോർ ആയിട്ട് വെക്കാൻ പറ്റിയ ചെടികൾ പല തരമുണ്ട്. എങ്കിലും അന്തരീക്ഷം കൂടുതൽ ശുദ്ധീകരിക്കുന്ന ചെടികളാണ് അതിൽ പ്രധാനം. സ്നേക്ക് പ്ലാറ്റ്, സ്പൈഡർ പ്ലാന്റ്, അരിക പാം, റബർ പ്ലാന്റ്, പീസ് ലില്ലി, ബോസ്റ്റർ ഫേൺസ്, തുൾസി അങ്ങനെ പോകുന്ന ആ പട്ടിക. ഈ ചെടികൾക്ക് മറ്റ് ചെടികളെക്കാളും അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. സാധാരണ ചെടികൾ രാത്രി കാലങ്ങളിൽ ഓക്സിജൻ ഉത്പാദിപ്പിക്കില്ല. എന്നാൽ സ്നേക്ക് പ്ലാന്റ് രാത്രിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ബെഡ്റൂമുകളിൽ വെക്കാൻ ഇവ അനുയോജ്യമാണ്. റബ്ബർ പ്ലാന്റിന് അധിക വെട്ടം ആവശ്യമില്ല. വായു ശുദ്ധീകരിക്കുകയും ചെയ്യും. ഇൻഡോർ ആയി വെക്കാൻ പറ്റിയ മറ്റൊരു ചെടിയാണിത്. തുളസിയും നല്ലൊരു വായു ശുദ്ധീകരണ പ്ലാന്റ് ആണ്. നന്നായി ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. ഒരുപാട് ഔഷധ ഗുണങ്ങളും തുളസിക്കുണ്ട്. ആസ്ത്മ, അലർജി ഉളളവർ പീസ് ലില്ലി, അരിക പാം, സ്പൈഡർ പ്ലാന്റ് എന്നിവ വളർത്തിയാൽ അന്തരീക്ഷം ശുദ്ധമാവുകയും അലർജികൾ കുറയുകയും ചെയ്യുന്നു.


