ബ്രോക്കൻ ഹാർട്ട് പ്ലാന്റ്
text_fieldsമോൻസ്ട്ര അഡാൻസോനി എന്നാണ് ഈ ചെടിയെ സാധാരണയായി അറിയപ്പെടുന്നത്. ചെടികൾ വളർത്താൻ താത്പര്യമുള്ളവർക്ക് വളർത്തി എടുക്കാൻ പറ്റിയ ചെടിയാണ്. ഇതിന് അധിക പരിചരണം ആവശ്യമില്ല. ഇലകളുടെ വെട്ടുകളാണ് ഈ ചെടിയുടെ ആകർഷണീയത. ഇതിനെ സ്വിസ് ചീസ് വൈൻ എന്നും മങ്കി മാസ്ക് പ്ലാന്റ് എന്നും പറയും. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികളിൽ പെട്ടതാണ് ഈ ചെടിയും. എന്നും വെള്ളം വേണമെന്നില്ല. മുകളിലെ മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രം വെള്ളം കൊടുത്താൽ മതി.
അന്തരീക്ഷത്തിലെ വിഷാംശങ്ങൾ ശുദ്ധീകരിക്കാൻ കഴിവുണ്ട് ഈ ചെടിക്ക്. അതുകൊണ്ട് തന്നെ ഇതിനെ നല്ലൊരു ഇൻഡോർ പ്ലാന്റ് എന്ന് പറയാം. നമ്മുക്ക് ഇതിനെ പ്രൂൺ ചെയ്ത് കുറ്റി ചെടിയായി വളർത്താ. ഇതിനെ ക്ലൈമ്പർ ആയിട്ടും വളർത്താം. മോയിസ് സ്റ്റിക്, കൊക്കോപീറ്റ് എന്നിവ ഉപയോഗിച്ച് മികച്ച പിന്തുണ കൊടുത്തു വളർത്താം. പോട്ടിങ് മിക്സ് ഗാർഡൻ സോയിൻ, ചകിരിച്ചണ്ടി, പെരിലൈറ്റ്, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് തയ്യാറാക്കാം. ദ്രവ രൂപത്തിലുള്ള വളം വേണമെങ്കിൽ ഉപയോഗിക്കാം. ഇതിന്റെ തണ്ട് മുറിച്ചാണ് കിളിപ്പിച്ചെടുക്കുന്നത്.