ഫാറ്റ് ബോയ് പ്ലാന്റ്
text_fieldsഫിലോഡെൻഡ്രോൺ വെറൈറ്റിയിൽപ്പെട്ട മനോഹരമായ ഒരു ചെടിയാണ് ഫാറ്റ് ബോയ് പ്ലാന്റ്. ഇതിന്റെ ശാസ്ത്രീയ നാമം scientific name ഫിലോഡെൻഡ്രോൺ മരിറ്റിയാനം എന്നാണ്. നല്ലൊരു ഇൻഡോർ പ്ലാന്റാണിത്. ബ്രസീൽ ആണ് സ്വദേശം. അധിക സൂര്യപ്രകാശം വേണ്ടാത്തതുകൊണ്ട് തന്നെ നമുക്കതിനെ വീടിന്റെ അകത്തു എവിടെ വേണമെങ്കിലും അറേഞ്ച് ചെയ്യാം. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ചെടിയുടെ ഇലകൾക്ക് പ്രത്യേക ഭംഗി ആണ്.
ഇതിന്റെ ഇലഞെട്ടുകളുടെ വണ്ണം കൊണ്ടാണ് ഇതിനെ ഫാറ്റ് ബോയ് എന്ന് പറയുന്നത്. ഇലകൾ വീതിയുള്ളതും തിളക്കമുള്ളതുമാണ്. സെക്കുലന്റ് ടൈപ്പും ആണ്. നല്ല ഡ്രൈനേജ് ഉള്ള പോട്ടിൽ വേണം ചെടി നടാൻ. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. പ്രൂൺ ചെയ്തു വിട്ടൽ നല്ല ആരോഗ്യത്തോടെ വളർന്നു വരും. വർഷത്തിൽ ചെടിച്ചട്ടി മാറി വലിയ ചെട്ടിയിൽ വെക്കാം. മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഒരു പോലെ ഈ ചെടി ടോക്സിക് ആണ്. ഗാർഡൻ സോയിൽ, പെരിലൈറ്റ്, ചാർക്കോൾ, ചകിരിചോർ എന്നിവ മിക്സ് ചെയ്ത് പോട്ടിങ് മിക്സ് തയാറാക്കാം. വളമായിട്ട് ലിക്വിഡ് രാവസവളം ഉപയോഗിക്കാം. ചാണകപ്പൊടി, എല്ലുപൊടി എന്നിവയും മണ്ണിൽ ചേർക്കാം. ഇതിന്റെ തണ്ട് മുറിച്ചു നമുക്ക് ചെടിയെ വളർത്തിയെടുക്കാം. നോട് നോക്കി മുറിക്കണം. വെള്ളത്തിൽ ഇട്ടു വേര് പിടിപ്പിച്ച ശേഷം മണ്ണിൽ നട്ടു കിളിപ്പിക്കാവുന്നതാണ്.