ഫികസ് ശിവറീന
text_fieldsമനോഹരവും വൈവിധ്യമാർന്നതുമായ ഒരു റബർ ചെടിയാണ് ഫികസ് ശിവറീന. റബർ അതിപഴമെന്നും പറയും. ഇതിനെ ഫികസ് ഇലാസ്റ്റിക ശിവറീന അല്ലെങ്കിൽ മൂൺ ഷൈൻ എന്നും പറയും. ഇൻഡോർ പ്ലാന്‍റ് ആയി വളർത്താൻ പറ്റിയ ചെടിയാണ്. വിത്യസ്തമായ ഇലകളുടെ ഭംഗി ആണ് ഈ ചെടിയുടെ പ്രത്യേകത. ഇലകളുടെ ഇളം പച്ചയും ഇരുണ്ട പച്ചയും, ക്രീമി പിങ്കും ഉള്ള നിറം ഏറെ ആകർഷണീയമാണ്. ഇതിന്‍റെ പരിചരണം എളുപ്പമാണ്.
നേരിട്ടുള്ള സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. നല്ല വെളിച്ചം കുട്ടുന്നിടത്ത് വെക്കാം. പോട്ടിങ് മിക്സ് നല്ല രീതിയിൽ ഡ്രൈൻഡ് സോയിൽ വേണം. മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് പോട്ടിങ് മിക്സ് തയാറാക്കാം. മുകളിലെ മണ്ണ് നന്നായി ഉണങ്ങിയ ശേഷമേ വെള്ളം ഒഴിക്കാവൂ. അതിക വെള്ളം ഒഴിക്കരുത്. ഇതിന്‍റെ ഇലയും തണ്ടും വെച്ച് കിളുപ്പിച്ചെടുക്കം. അകത്തു വെക്കാം പറ്റിയ നല്ലൊരു ചെടിയാണ്. അകത്തുള്ള വിഷാംശങ്ങൾ, മലിനവായു നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിന്‍റെ ഇലകൾക്ക് വീതിയും തിളക്കവും ഉള്ളതാണ്.