ആനക്കാൽ പോലൊരു ചെടി
text_fieldsകുതിരയുടെ വാൽ പോലെ മനോഹരമായ നിൽക്കുന്ന ഇലകളാണ് ഈ പനക്കുള്ളത്. ഇതിന്‍റെ തടി നോക്കിയാൽ അതിന്‍റെ വേര് വരെ ഒരു ആനയുടെ കാൽ പോലെ തോന്നിക്കും. ഈ തടിയിലാണ് ഇത് വെള്ളം ശേഖരിച്ച് വെക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വീർത്തു നിൽക്കും. ഇതിൻറെ ആകൃതി തന്നെ ഒരു ആനയുടെ കാല് പോലെ തോന്നിക്കും അതുകൊണ്ടുതന്നെയാണ് എലിഫന്‍റ് ഫൂട്ട് പാം എന്ന പേരും കിട്ടിയത്. യഥാർത്ഥത്തിൽ ഒരു പനയുടെ കുടുംബത്തിൽ പെട്ടതല്ല ഈ ചെടി. വെള്ളം അധികം വേണ്ടാത്ത അഗേവ് കുടുംബത്തിൽ പെട്ടതാണ്.
തടിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന വെള്ളം വേനൽ ആയലാും ജീവൻ നിലനിർത്താൻ ചെടിക്ക് ഉപകരിക്കും. നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്ത് നന്നായി വളരും. വെള്ളം കൊടുക്കുമ്പോൾ തന്നെ അധികം വെള്ളം ആവശ്യമില്ല. മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രം വെള്ളം കൊടുത്താൽ മതി. ഈ പനയുടെ ഇലകളുടെ ഭംഗി കണ്ടാൽ തന്നെ നമുക്ക് ഒരു പൂവ് വിടർന്ന് നിൽക്കുന്നതുപോലെ തോന്നും.
സുക്കുലൻസ് ഒക്കെ നടാൻ ഉപയോഗിക്കുന്ന പോട്ടി മിക്സ് ആണ് വേണ്ടത്. നല്ല ലൂസായ മണ്ണ്. ഇൻഡോർ ആയിട്ട് വെക്കാൻ പറ്റിയ ഒരു ചെടിയാണ്. അധികം പരിചരണവും ആവശ്യമില്ല. അധികനാൾ ജീവിക്കാൻ പറ്റുന്ന ഒരു ചെടിയാണിത്. ഇതിന്‍റെ അരികൾ വഴി തൈകൾ നമുക്ക് വളർത്തിയെടുക്കാം. വരുകളിൽ നിന്ന് കുഞ്ഞു തൈകൾ ഉണ്ടാവുമ്പോൾ അത് വേർതിരിച്ച് നമുക്ക് തൈകൾ വളർത്തിയെടുക്കാം അതുപോലെതന്നെ സ്റ്റം കട്ട് ചെയ്ത് വളർത്തിയെടുക്കാവുന്നതാണ്.


