ഗോൾഡൻ ഡ്വർഫ് സെൻസെവീരിയ
text_fieldsസാൻസെവീരിയ ട്രിഫാസിയാറ്റ ഗോൾഡൻ ഹാഹ്നി എന്നറിയപ്പെടുന്ന സാൻസെവീരിയ വകഭേദങ്ങളിൽ ഉള്ള ചെടി ഇൻഡോർ ആയി വളർത്താൻ പറ്റിയ ഒന്നാണ്. അധിക വെള്ളം ആവശ്യമില്ല. നല്ല വായു ശുദ്ധീകരണ ചെടികൂടിയാണ്. ഇതിന്‍റെ നിറമാണ് ഏറ്റവും ആകർഷണീയം. സാധാരണയായി ഗോൾഡൻ ബേർഡ് നെസ്റ്റ് സ്നേക് പ്ലാന്‍റ് എന്നും അറിയപ്പെടുന്നു. കൂട്ടത്തോടെ അടുക്കടുക്കായുള്ള ഇലകളുടെ ആകൃതി കണ്ടാൽ ബേർഡ്‌സ് നെസ്റ്റ് പോലെ തോന്നും.
ഇലകളുടെ അരികിലുള്ള മഞ്ഞ നിറം കാണൻ നല്ല ഭംഗിയാണ്ൻ. സാധാരണ സ്നേക് പ്ലാന്‍റ് പോലെ പൊക്കം വയ്ക്കില്ല. ഈ വലിപ്പ കുറവ് കാരണം ടേബിൾ ടോപ്പിലും ഒതുങ്ങിയ സ്ഥലങ്ങളിലും വയ്ക്കുവാൻ പറ്റുന്നതാണ്. ഇതിന്‍റെ ഇലകൾ തിളക്കമുള്ളതാണ്. ഒരു സെക്കുലൻഡ് ചെടിയെ പോലെണ് ഇതിന്‍റെ ഇലകളിൽ വെള്ളം ശേഖരിച്ചു വെക്കും. വെള്ളം കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അധിക വെള്ളം പാടില്ല. മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ വെള്ളം ഒഴിക്കാവൂ. വെള്ളം കൂടിയാൽ ചീഞ്ഞുപോകും. ഇളം വെയിലും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിലും നന്നായി വളരും.
നമുക്ക് ഔട്ട്ഡോർ ആയിട്ട് വളർത്താനാണെങ്കിൽ നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. പോട്ടിങ് മിക്സ് ആയിട്ട് മണ്ണ് തയ്യാറാക്കുമ്പോൾ ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണകപ്പൊടി മറ്റു ഫെർട്ടിലൈസർ എന്നിവ മിക്സ് ചെയ്യാം. ലിക്വിഡ് രാസവളം ഉപയോഗിക്കാം. ഇതിൻറെ വേര് അടർത്തി മാറ്റി വളർത്തിയെടുക്കാം. ഇലകൾ മുറിച്ചുമാറ്റിയും വളർത്തിയെടുക്കാവുന്നതാണ്.


