സുന്ദരിയായ ബൽസാം
text_fieldsഇംപേഷ്യൻസ് ബൽസാമിന എന്നാണ് ഈ ചെടിയുടെ ബോട്ടാണിക്കൽ പേര്. നമ്മുടെ പൂന്തോട്ടത്തെ മനോഹര നിറങ്ങൾ കൊണ്ട് ആകർഷിക്കാൻ പറ്റുന്ന മനോഹരിയാണ് ബൽസാം. സാധാരണയായി ബൽസാം എന്ന് വിളിക്കാറുണ്ട്. പല തരത്തിലുള്ള ബൽസാം ചെടികൾ ഇന്നു ലഭ്യമാണ്. ഇതിൽ സങ്കരയിനം വകഭേദമാണ് ഏറ്റവും ഭംഗി. ഇതിന്‍റെ ഇലകൾ സുന്ദരമായ കാഴ്ചയാണ്. അടുക്കി അടുക്കി വെച്ച പോലെയുള്ള ഇലകൾ. ഒരുപാട് നിറങ്ങളിൽ ലഭ്യമാണ്. അരികൾ പാകി കിളിപ്പിക്കാവുന്നതാണ്. മൂപ്പ് എത്തിയാൽ അരികൾ തനിയെ വീണ് തൈകൾ ഉണ്ടാവുകയും ചെയ്യും. മൂപ്പ് എത്തിയാൽ തനിയെ പൊട്ടി അരികൾ പുറത്ത് പോകുകയാണ് പതിവ്.
അങ്ങനെ തനിയെ പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. മൂപ്പ് എത്തിയ അരികൾ സൂക്ഷിച്ചു വെക്കാവുന്നതാണ്. പിന്നീട് അത് നടാനായി ഉപയോഗിക്കാം. തണ്ട് മുറിച്ചും വളർത്താം. തണ്ട് വെള്ളത്തിൽ ഇട്ടും വളർത്താവുന്നതാണ്. നന്നായി വേരുകൾ വരും. അത്യാവശ്യം സൂര്യപ്രകാശ് ഉള്ള സ്ഥലത്തും നടാം. എന്നും വെള്ളം കൊടുക്കണം. ഇല്ലേൽ വാടി പോകും. ഇതിനെ ചെട്ടിയിലും തറയിലും വളർത്താം. നല്ല ഇളക്കമുള്ള മണ്ണ് നോക്കി തയ്യാറാക്കണം. ചാണകപ്പൊടി, ചകിരിച്ചോർ, മണ്ണ്, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് മണ്ണ് തയാറാക്കാം. ഒരു ചെടി പൂത്തു കഴിഞ്ഞാൽ ഒന്ന് പ്രൂൺ ചെയ്ത് കൊടുത്താൽ വീണ്ടും പൂക്കൾ ഉണ്ടാവും. ഒരു ചെടി നശിക്കുമ്പോഴേക്കും അരി വീണു അടുത്ത ചെടി വളർന്നിട്ടുണ്ടാകും.


