എൽ ചോക്കോ റെഡ്
text_fieldsഫിലോഡെൻഡ്രോൺ വെറൈറ്റിയിൽപ്പെട്ട ഒരു ചെടിയാണ് എൽ ചോക്കോ റെഡ്. ഇതിന്റെ സ്വദേശം കൊളംബിയയിലെ ചോക്കോ പ്രദേശമാണ്. ഈ ചെടിയുടെ ഇലകളുടെ അടിയിൽ ചോക്ലേറ്റ് നിറം കാണാം. ഏറെ ആകർഷണീയമാണ് ഇത് കാണാൻ. അങ്ങനെയാണ് ഈ ചെടിക്ക് ഈ പേര് കിട്ടിയത്.
ഇളം ഇലകൾക്ക് ചുവന്ന കളർ നന്നായിട്ടുണ്ടാവും. ഇലകൾ വലുതായി കഴിയുമ്പോൾ ഈ ചുവപ്പ് കളർ കുറഞ്ഞു വരും. നല്ല തിളക്കമാണ് ഇതിന്റെ ഇലകൾക്ക്. നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട. അധിക വെളിച്ചവും വേണ്ട. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണിത്. അതുകൊണ്ട് തന്നെ നമുക്ക് ഇതിനെ ബാത്ത്റൂമിലും അടുക്കളയിലും വെക്കാം. ചെടി വളർന്നു വരുന്നതിന് അനുസരിച്ച് ചെട്ടി മാറ്റി കൊടുക്കണം. ഇത് നന്നായി വളരാൻ സഹായിക്കും. ഇതിന് ഏരിയൽ റൂട്ട്സ് ഉണ്ട്.
ഒരു ക്ലൈമ്പർ ചെടി കൂടിയാണിത്. ഒരു സപ്പോർട്ട് നൽകിയാൽ കൂടുതൽ നന്നായി പടർന്നു കയറും. എന്നാൽ ഇതിനെ അധികം പടർന്നു പോകാതെ പ്രൂൺ ചെയ്തു നിർത്തിയാൽ നല്ലതാണ്. ഇതിന്റെ തണ്ടുകൾ കട്ട് ചെയ്ത് പ്രോപഗേറ്റ് ചെയ്യാം. എയർ ലേയറിങ് വഴിയും ചെയ്യാം. വെള്ളം ആവശ്യമാണ്. മണ്ണ് ഉണങ്ങിയ ശേഷം വെള്ളം കൊടുക്കുക. വെള്ളം കൂടിയാലും പ്രശ്നമാണ്. ചീഞ്ഞു പോകും. ഗാർഡൻ സോയിൽ, ചകിരി ചോർ, പെരിലൈറ്റ്, ക്ലേ ബാൾസ്, രാസവളം എന്നിവ മിക്സ് ചെയ്തു പിറ്റിങ് മിക്സ് തയാറാക്കാം. ക്ലേ ബോൾസ് അവസാനം ഏറ്റവും മുകളിൽ വേണം ഇടാൻ. നല്ലൊരു ചെട്ടിയിൽ ഇതുപോലെ വെച്ചാൽ നന്നായിരിക്കും.