Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightചൂടിലും തളിർക്കുന്ന...

ചൂടിലും തളിർക്കുന്ന ചെടികൾ

text_fields
bookmark_border
ചൂടിലും തളിർക്കുന്ന ചെടികൾ
cancel

യു.എ.ഇയിലെ കാലാവസ്ഥയിൽ ഇപ്പോൾ വളർത്താൻ പറ്റിയ കുറച്ച് ചെടികളെ പരിചയപ്പെടുത്താം. നല്ല ചൂടായത് കൊണ്ട് എല്ലാ ചെടികളും ബാൽക്കണിയിൽ വെക്കാൻ പറ്റില്ല. ദിവസം മുഴുവനും സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണി ആണെങ്കിൽ, അതും പടിഞ്ഞാറോട്ട് മുഖംതിരിഞ്ഞ് നിൽക്കുന്ന ബാൽക്കണി ആണെങ്കിൽ അവിടെ വെക്കുവാൻ ഏറ്റവും നല്ലത് അഡീനിയം, ബൊഗെയ്ൻവില്ല, ചെത്തി, അരളി പോലുള്ള ചെടികളാണ്. ഇതിനൊന്നും അധികം വെള്ളം ആവശ്യമില്ല. ചൂടുള്ള കാലാവസ്ഥയിലും അതിജീവിക്കാൻ സാധിക്കും.

ഇൻഡോർ ആയിട്ട് സ്പൈഡർ പ്ലാന്‍റ്, സ്നേക്ക് പ്ലാന്‍റ്, മണി പ്ലാന്‍റ്, റബ്ബർ പ്ലാന്‍റ് തുടങ്ങിയ ചെടികളും വെക്കാം. ഈ കാലാവസ്ഥയിൽ ഷെയ്ഡ് നെറ്റ് ഉപയോഗിക്കാം. ചെടികൾ അതിരാവിലെ നനക്കണം.രാത്രിയിലും നനക്കുവാൻ ഡ്രിപ് വാട്ടറിങ് നന്നായിരിക്കും. ഒക്ടോബർ പകുതി വരെ ട്രോപ്പിക്കൽ ചെടികൾക്ക് ഷെയ്ഡ് നെറ്റ് കൊടുക്കുക.

അതുപോലെ തന്നെ പോട്ടിങ് മിക്സ്ചർ നന്നായി ശ്രദ്ധിച്ചു തയാറാക്കുക. ചെടികൾക്ക് കൂടുതൽ തണുപ്പ് കിട്ടുന്ന രീതിയിലുള്ള പോട്ടിങ് മിക്സ്ചർ തയാറാക്കുക. ചകിരിച്ചോറ്, കോക്കോ ചിപ്സ് എന്നിവ കൂടുതൽ ഉപയോഗിക്കുക. ഈ മാസങ്ങളിൽ ട്രോപ്പിക്കൽ ചെടികൾ റീപോട്ട് ചെയ്യരുത്.

Show Full Article
TAGS:Plants UAE gardening 
News Summary - Plants that thrive in the heat
Next Story