പ്രിൻസസ് വൈൻ പ്ലാന്റ്
text_fieldsപ്രിൻസസ് വൈൻ പ്ലാന്റിനെ സാധാരണയായി മില്ലനെയേഴ്സ് വൈൻ എന്നും പറയാറുണ്ട്. നല്ല ഭംഗിയുള്ള ഒരു പടർന്ന് കയറുന്ന ചെടിയാണിത്. മുന്തിരിയുടെ കുടുംബത്തിൽ നിന്നുള്ള ഈ ചെടി പെട്ടന്ന് വളർന്ന് പിടിക്കും. ഇതിന്റെ ഇലകൾക്ക് നല്ല തിളക്കമാണ്. വേരുകൾ പുറത്തേക്ക് കാണാവുന്നതാണ്.
ചുവന്ന നിറത്തിലുള്ള വേരുകൾ കാണാൻ തന്നെ ഭംഗിയാണ്. വേലികളിൽ, ഫെൻസസ് എന്നിവയിൽ പടർത്തിവിടാം. കർട്ടൻ പോലെ തോന്നുന്ന നല്ലൊരു അലങ്കാര ചെടിയാണ്. ഹാങ്ങിങ് ബാസ്കറ്റിലും വളർത്തിയെടുക്കാം. നന്നായി പ്രൂൺ ചെയ്ത് കൊടുക്കണമെന്ന് മാത്രം. വലിയ പരിചരണമൊന്നും ആവശ്യമില്ല. നേരിട്ടുള്ള സൂര്യപ്രകാശവും ആവശ്യമില്ലാത്ത ചെടിയാണ്. ഇളം വെയിൽ ഇഷ്ടമാണ്. ഇതിന്റെ തണ്ടുകൾ വള്ളി പോലെ നീണ്ടു വളരുന്നതാണ്. ഇലകൾ ഓവൽ ആകൃതിയിലും തിളക്കമുള്ള ഇലകളോട് കൂടിയതാണ്. നീണ്ട വള്ളി പോലുള്ള തണ്ടുകളുടെ അറ്റത്ത് ചുവന്ന വേരുകൾ ഉണ്ട്. നല്ല ഭംഗിയാണ് ഇത് കാണാൻ. പോട്ടിങ് മിക്സ് തയാറാക്കുമ്പോൾ നല്ല ഇളക്കമുള്ള മണ്ണ് നോക്കി തയ്യാറാക്കുക. പെരിലൈറ്റ് മണൽ, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് തയാറാക്കണം.


