സിഗോണിയം റെഡ് സ്പോട്ട് ട്രൈകളർ
text_fieldsസിഗോണിയം വെറൈറ്റിയിൽപ്പെട്ട വളരെ മനോഹരമായ ഒരു പുതിയ ഇനം ചെടിയാണ് റെഡ് സ്പോട്ട് ട്രൈകളർ. സിഗോണിയം ഒരുപാട് തരം ഉണ്ട്. സിയോണിയത്തിന്റെ ഇലകൾ അമ്പിന്റെ മുനപോലെ ആണ്. ഇലകൾക്ക് പല നിറങ്ങൾ കൂടി ആയാലോ പെയിന്റു ചെയ്ത പോലെ തോന്നിക്കും.
പച്ചയും, പിങ്കും, ക്രീം നിറവും ചേർന്ന് വരുമ്പോൾ കാണാൻ മനോഹരമാണ്. സാധാരണ സിഗോണിയത്തിന് അധിക പരിചരണം വേണ്ട. തുടക്കക്കാർക്ക് വളർത്തിയെടുക്കാൻ എളുപ്പമാണ്. പുതിയ ഇനം സിഗോണിയം ആണേൽ കുറച്ചു കൂടി ശ്രദ്ധിക്കണം.
നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.നേരിട്ട് സൂര്യപ്രകാശം അടിച്ചാൽ ഇലകൾ കരിഞ്ഞു പോകും. ഇൻഡോർ ആയിട്ട് വെക്കാനും പറ്റിയ നല്ല ഒരു ചെടിയാണിത്. ഇൻഡോർ ആയിട്ട് വളർത്തുകയാണേൽ കിഴക്ക് മുഖമുളള ജനാലകരികിൽ വെക്കുന്നതാണ് ഉചിതം. നല്ല ഡ്രെയിനേജ് ഉള്ള ചെട്ടി നോക്കി എടുക്കാം. മണ്ണ് എപ്പോഴും നനവുള്ളതായിരിക്കണം. നനവ് കൂടാനും പാടില്ല. മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രം വെള്ളം കൊടുക്കുക. പോട്ടിങ് ആയിട്ട്
ചകിരിച്ചണ്ടി, പെരിലൈറ്റ്, ഓർക്കിഡ് ബാർക്സ് എന്നിവ ഉപയോഗിക്കാം. ആറ് ആഴ്ച കൂടുമ്പോൾ ലിക്വിഡ് രാസവളം കൊടുക്കണം. ചെടിയുടെ പരാഗണം വളരെ എളുപ്പമാണ്. നല്ല വൃത്തിയുള്ള കത്തി കൊണ്ട് കട്ട് ചെയ്തെടുക്കുക. നോഡ് നോക്കി വേണം കട്ട് ചെയ്യാൻ. വെള്ളത്തിൽ ഇട്ടു വേര് വന്ന ശേഷം ഇത് മണ്ണിൽ നടാം. നമ്മുടെ പൂന്തോട്ടം മനോഹരമാക്കാൻ പറ്റിയ ഒരിനം ചെടിയാണിത്.