ടോർച്ച് ജിഞ്ചർ വളർത്താം
text_fieldsമലയാളത്തിൽ ഇതിനെ ടോർച്ച് ഇഞ്ചി, ടോർച്ച് ലില്ലി, അല്ലെങ്കിൽ കാട്ടിഞ്ചി എന്നൊക്കെ വിളിക്കാറുണ്ട്. ശാസ്ത്രീയ നാമം Etlingera elatior ആണ്. ഇഞ്ചി കുടുംബമായ Zingiberaceae-യിൽ പെട്ട ഒരു അലങ്കാര ചെടിയാണിത്.
ഉയരം കൂടിയ ചെടിയാണ്, ഇലത്തണ്ടുകൾ 15-20 അടി വരെ വളരും.- പൂക്കളാണ് പ്രധാന ആകർഷണം. കത്തുന്ന പന്തം പോലെ തോന്നിക്കുന്നതുകൊണ്ടാണ് "ടോർച്ച് ജിഞ്ചർ" എന്ന പേര് വന്നത്.
ചുവപ്പ്, പിങ്ക്, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകും. പൂത്തണ്ടുകൾ 2-6 അടി ഉയരത്തിൽ വരും.
ഇലകൾ വലുതും നീളമുള്ളതുമാണ്, 60 സെ.മീ വരെ നീളമുണ്ടാകും
പൂക്കൾ വളരെ ഭംഗിയുള്ളതുകൊണ്ട് പൂക്കളമൊരുക്കാനും ഫ്ലോറൽ ഡെക്കറേഷനും ഉപയോഗിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പൂക്കളും തണ്ടും ഭക്ഷണത്തിൽ ചേർക്കും.
ഈർപ്പമുള്ളതും ചൂടുള്ളതുമായ പ്രദേശങ്ങളിൽ നന്നായി വളരും.
80-90 ശതമാനം സൂര്യപ്രകാശം വേണം. എന്നാൽ, നേരിട്ട് വെയിൽ കൊണ്ടാൽ ഇല കരിയാൻ സാധ്യതയുണ്ട്, അതിനാൽ അൽപം തണലുള്ള സ്ഥലമാണ് നല്ലത്. നല്ല വെള്ളം വാർന്നുപോകുന്ന, സമ്പുഷ്ടമായ പോട്ടിങ് മിക്സ് മതി. വെള്ളക്കെട്ട് പാടില്ല. വേനൽക്കാലത്ത് നന നൽകണം, പക്ഷെ അധികം നനച്ചാൽ വേര് ചീയൽ വരും.
വളം
മൂന്ന് മാസത്തിലൊരിക്കൽ സ്ലോ റിലീസ് വളം ചെടിയിൽ നിന്ന് 10 ഇഞ്ച് അകലെ ഇടാം.
ചട്ടിയിൽ വളർത്താം
24-36 ഇഞ്ച് വ്യാസമുള്ള ചട്ടി മതി. വേരുകൾ നിറഞ്ഞാൽ വലിയ ചട്ടിയിലേക്ക് മാറ്റണം.
പൂവിടുന്ന സീസൺ ഫെബ്രുവരി മുതൽ ഒക്ടോബർ വരെയാണ്.
കട്ട് ഫ്ലവറായും, തോട്ടത്തിൽ സ്ക്രീനിങ് പ്ലാന്റായും ഉപയോഗിക്കാം.
ഇത് വീട്ടുമുറ്റത്ത് വെച്ചാൽ ഉഷ്ണമേഖലാ രൂപം കിട്ടും.


