ത്രിവർണ മുല്ല
text_fieldsഇതിനെ സാധാരണയായി ട്രൈ കളർ ഏഷ്യാറ്റിക് ജാസ്മിൻ എന്നും പറയും. അധിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണ്. പിങ്ക് വൈൻ എന്നും അറിയപ്പെടുന്നു. ഗാർഡനിങ് തുടങ്ങുന്നവർക്ക് വളർത്താൻ പറ്റിയ ചെടിയാണ്.
ഒട്ടും പരിചരണം ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. വേനലിലും അതിജീവിക്കുന്ന ഒരു തരം ചെടിയാണ്. ഇതിന്റെ ഇലകൾക്കാണ് പൂക്കളെക്കാൾ ഭംഗി. പിങ്ക്, ക്രിം, പച്ച നിറങ്ങൾ ചേർന്നതാണ് ഇതിന്റെ തളിരിലകൾ. ഈ ഇലകൾ ആണ് ഈ ചെടിയുടെ ആകർഷണീയത.
നക്ഷത്രം പോലെയുള്ള വെള്ള നിറത്തിലെ ചെറിയ പൂക്കളാണുള്ളത്. പൂക്കൾക്ക് നല്ല സുഗന്ധമാണ്. പ്രൂൺ ചെയ്ത് പ്രത്യേക ആകൃതികളിൽ നിലനിർത്താം. പടർന്നു പോകുന്ന ചെടിയാണ്. ചകിരിച്ചോർ, ഗാർഡൻ സോയിൻ, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയ്യാറാക്കാം. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. കമ്പ് വെച്ച് വളർത്തിയെടുക്കാം. ബാൽക്കണിയിൽ വെയിൽ ഉള്ളിടത്ത് വെക്കാവുന്നതാണ്.


