മഞ്ഞ ബ്രൈഡൽ ബാൻക്വറ്റ്
text_fieldsമനോഹരമായ ചെറിയ മഞ്ഞ പൂക്കളോട് കൂടിയതാണ് മഞ്ഞ ബ്രൈഡൽ ബാൻക്വറ്റിന്റെ പൂക്കൾ. കുലകളായി ആണ് പൂക്കൾ ഉണ്ടാകുക. സനിസിയോ ടമോയിഡർ എന്നാണ് ശാസ്ത്രീയ നാമം. സാധാരണയായി ഇതിനെ കാനറി ക്രീപ്പർ എന്നാണ് പറയുന്നത്. ട്രെയ്ലിങ് സനിരിയോ, യെല്ലോ സനിരിയോ എന്നൊക്കെ അറിയപ്പെടും.
20 ചതുരശ്ര അടി തൊട്ടു 30 ചതുരശ്ര അടിവരെ പൊക്കം വെക്കും. എങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു പിന്തുണ ആവശ്യമാണ്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. ഒന്നിടവിട്ടു നനച്ചാലും മതി. ശരത് കാലത്തും ശൈത്യകാലത്തും നന്നായി പൂക്കൾ ഉണ്ടാകും. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കളോട് കൂടിയ ചെടിയും നല്ല ഭംഗിയാണ്. ഒരു പ്രത്യേക തരം മണമാണ് ഈ പൂക്കൾക്ക്. പൂമ്പാറ്റകളേയും ചെറുപ്രാണികളെയും ആകർഷിക്കാൻ പ്രത്യേക കഴിവാണ് ഈ മണത്തിന്.
പ്രൂൺ ചെയ്തു നൽകിയാൽ നല്ലൊരു ആകൃതിയിൽ വളരുകയും കൂടുതൽ പൂക്കൾ ഉണ്ടാവുകയും ചെയ്യും. ഇതിന്റെ കമ്പും അരിയും വെച്ച് കിളിപ്പിച്ചെടുക്കാം. നല്ല ഇളക്കമുള്ള പോട്ടിങ് മിക്സ് തയ്യാറാക്കാം. ചാണകപ്പൊടി, ഗാർഡൻ സോയിൽ, കൊക്കോപീറ്റ്, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് തയ്യാറാക്കാം.


