താരജാടകളില്ലാത്ത സ്വകാര്യയിടം; ബോളിവുഡ് നടൻ അമോൽ പരാശറിൻ്റെ വീട്ടുവിശേഷങ്ങൾ
text_fieldsഅമോൽ പരാശർ
ബോളിവുഡ് സിനിമയിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെക്കുന്ന അമോൽ പരാശർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ വീടിന്റെ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അഭിന യരംഗത്തില്ലാത്തപ്പോൾ തന്റെ ശാന്തമായ വീട്ടിൽ സമയം ചെലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. തനിക്കേറ്റവും ഇഷ്ട്ടപ്പെട്ടതും സമാധാനവുമുള്ള സ്വകാര്യയിടത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ വീഡിയോ. അമോൽ പരാശറിൻ്റെ വീട്ടുവിശേഷങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
ലിവിങ് റൂമാണ് വീടിന്റെ ഹൃദയം
എല്ലാ വീടിനും ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന ഒരിടം ഉണ്ടാകും. എന്റെ വീട്ടിൽ ആ ഒരിടം ലിവിങ് റൂമാണ്. ധാരാളം ചെടികളും പുസ്തകങ്ങളും സൂര്യപ്രകാശത്തിന്റെ വെളിച്ചവും നിറഞ്ഞ ഈ മുറിയിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് എനിക്കിഷ്ട്ടം. ലിവിങ് റൂമിന്റെ വലിയ ഗ്ലാസ് ജനലുകൾ കൂടുതൽ വെളിച്ചത്തെ വീടിന്റെ ഉള്ളിലേക്കെത്തിക്കും. ചില സമയങ്ങളിൽ ഞാൻ ഇവിടെ കിടന്ന് ഉറങ്ങാറുമുണ്ട്.
പ്രത്യേകിച്ച് ഒരു ഡിസൈൻ പ്ലാനും ഇല്ലാതെയാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും പച്ച, നീല, മരത്തടിയുടെ സ്വാഭാവിക ഭംഗിയും ഇവിടെ നിങ്ങൾക്ക് കാണാം. സോഫ പച്ച നിറത്തിലായതിനാൽ അതിനോട് ചേർന്ന് ചില ചെടിച്ചട്ടികൾ മുറിയിൽ വെച്ചിട്ടുണ്ട്.
വീടിന്റെ ഓരോ കോണുകൾക്കും ഓരോ കഥയുണ്ട്
വീഡിയോയിൽ റൂമിന്റെ ഒരു കോണിലായി ഒരു ഗിറ്റാർ കാണാം. ലോക്ക്ഡൗണിൻ്റെ ആദ്യ ദിവസം സമ്മാനം കിട്ടിയതാണ്. പഠിക്കാൻ തുടങ്ങിയെങ്കിലും ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ ആ ആവേശം പോയി എന്ന് താരം പറയുന്നുണ്ട്. മുറികളിൽ സുഗന്ധം നമ്മൾ ഇപ്പോഴും അവഗണിക്കുന്ന ഒന്നാണ്. എന്നാൽ അത് നമ്മളെ ഇപ്പോഴും ഉന്മേഷവാനാക്കും. പലയിടത്ത് നിന്നും സമ്മാനമായി ലഭിച്ച പെയിന്റിങ്ങുകൾ, വായിച്ച് തീരാത്ത പുസ്തകങ്ങളുടെ വലിയ ശേഖരവും നിങ്ങൾക്കിവിടെ കാണാം.
വീഡിയോയിൽ കാണുന്ന മരത്തടിയുടെ ഡൈനിങ് ടേബിൾ കേവലം ഭക്ഷണം കഴിക്കാൻ മാത്രമുള്ളതല്ല, മറിച്ച് എന്റെ സ്വകാര്യ റൗണ്ട് ടേബിൾ കൂടിയാണ്. ഇവിടെയിരുന്നാണ് പുതിയ സ്ക്രിപ്റ്റുകളുടെയും മറ്റ് ചർച്ചകളും നടക്കുന്നത്.
കിടപ്പുമുറി വിശ്രമത്തിനുള്ള ഇടം
കിടപ്പുമുറി വളരെ ലളിതമാണ്. അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ അവിടെയൊള്ളു. കൂടാതെ വീടിന്റെ പ്രധാന ആകർഷണം വിശാലമായ സ്വകാര്യതയുള്ള ബാൽക്കണിയാണ്. മുംബൈയിൽ ഇത്തരത്തിലൊരു സൗകര്യം ലഭിക്കുന്നത് വളരെ വിരളമാണ്. സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാനും ചെറിയൊരു പാർട്ടി നടത്താനും ഈ സ്ഥലം അനുയോജ്യമാണ്. ഒരാൾക്കാവശ്യമുള്ള സ്ഥലമൊന്നുമില്ലെങ്കിലും തനിക് ഇവിടം ഏറെ ഇഷ്ടമാണെന്ന് താരം പറയുന്നു.