ക്രിസ്മസ് കാക്ടസ്
text_fieldsകാക്ടാസിയ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് ക്രിസ്മസ് കാക്ടസ്. ബ്രസീലിന്റെ തെക്ക് കിഴക്ക് തീരദേശ പർവത മേഖലകളാണ് ഇതിന്റെ ജന്മദേശം. ഇതിനെ താങ്ക്സ് ഗിവിങ് കാക്ടസ് എന്നും പറയാറുണ്ട്.
ഇതിന്റെ ഇലകൾക്ക് നല്ല ഭംഗിയാണ്. തണ്ടുകൾ പരന്ന ആകൃതിയിലാണ്. അതിന് പച്ചയും മഞ്ഞയും കലർന്ന നിറമാണ്. പൂക്കൾക്ക് പിങ്ക്ന്റവും. ഇതിന്റെ തണ്ടിന്റെ അറ്റത്താണ് പൂക്കൾ പിടിക്കുന്നത്. ശൈത്യ കാലത്ത് മനോഹരമായ പൂക്കൾ തരും. സംരക്ഷണ പ്രോപ്പഗേഷനും എളുപ്പമാണ്. ഒരുപാട് കാലം നിലനിൽക്കുകയും ചെയ്യും.
സമ്മാനം നൽകാൻ പറ്റിയ ഒന്നാണിത്. വെളിച്ചം ഇഷ്ടപ്പെടുന്ന ചെടിയാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഇൻഡോർ ആയിട്ട് വളർത്തുകയാണേൽ ജാനലയുടെ അടുത്ത് വെക്കുക. നേരിട്ട് വെയിൽ കിട്ടുന്നിടത്ത് വെക്കരുത്. ഫയർ പ്ലേസ്, ഹീറ്റർ എന്നിവയുടെ അടുത്തും വെക്കരുത്. വേനലാകുമ്പോൾ തണൽ ഉള്ള സ്ഥലത്ത് വെക്കണം.
സെറാമിക് ചെടിച്ചട്ടിയാണ് ഏറ്റവും നല്ലത്. മണ്ണ് നന്നായി ഉണങ്ങിയ ശേഷമേ വെള്ളം ഒഴിയ്ക്കാവൂ. ചകരിച്ചണ്ടി, ഗാർഡൻ സോയിൽ, പെരിലൈറ്റ്, വളം എന്നിവ യോജിപ്പിച്ച് ചെട്ടിയിൽ മണ്ണ് നിറക്കാം. തണ്ടുകൾ കട്ട് ചെയ്ത് മണ്ണിൽ വെച്ച് കിളിപ്പിക്കം. വെള്ളത്തിലും ഇട്ടു കിളിപ്പിച്ചെടുക്കാവുന്നതാണ്.