കളർഫുള്ളാണ് ലാന്തന
text_fieldsചെടികൾ വളർത്തി തുടങ്ങുന്നവർക്ക് വളർത്തിയെടുക്കാൻ പറ്റിയ ഒരു ചെടിയാണ് ലാന്തന (Lantana). ഇത് അരിപ്പൂവ് കൊങ്ങിണിപ്പൂവ് എന്നൊക്കെ അറിയപ്പെടും. കാര്യമായ കെയറിങ് ആവശ്യമില്ലാത്തതിനാൽ വളർത്തിയെടുക്കാൻ എളുപ്പമാണ്. ഹാങ്കിങ് പ്ലാന്റായും വളർത്തിയെടുക്കാം.
ഒരുപാട് തരം നിറങ്ങളുണ്ട് ഈ ചെടിക്ക്. കാട്ടിലും റോഡ് വക്കിലുമെല്ലാം ഈ ചെടി കാണാൻ കഴിയും. മഴക്കാലത്താണ് നിറയെ പൂക്കൾ പിടിക്കുന്നത്. ബാൽക്കണിയിൽ വളർത്താൻ പറ്റിയ ചെടിയാണിത്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. ഇതിന്റെ പൂക്കൾക്ക് പ്രത്യേക മണമുണ്ട്.
ചിത്രശലഭത്തെയും കിളികളെയും ഒരുപാട് ആകർഷിക്കും. ഇതിന്റെ ഫ്രൂട്ട് കിളികൾക്കെല്ലാം ഒരുപാട് ഇഷ്ടമാണ്. ഇതിന്റെ ഹൈബ്രിഡ് വെറൈറ്റി ഉണ്ട്. ഇതിന് ഒരുപാട് ഉയരം വെക്കില്ല. ഇലകൾക്കും അധികം വലിപ്പമുണ്ടാവില്ല. ഹൈബ്രിഡ് വെറൈറ്റി ആയ ലാന്തനക്ക് സീഡ് ഉണ്ടാവില്ല.
ഗാർഡൻ സോയിലും കമ്പോസ്റ്റും കൊക്കോ പീറ്റ് ചേർത്ത മണ്ണാണ് ഉപയോഗിക്കുന്നത്. ചാണകപൊടി ഉണ്ടെങ്കിൽ ഉപയോഗിക്കാം.
നല്ല ഡ്രൈനേജ് സംവിധാനം വേണം. ഈ ചെടി നല്ല രീതിയിൽ വെട്ടി ഒതുക്കിയാൽ മനോഹരമാകും. പൂക്കൾ പിടിച്ചു കഴിഞ്ഞാൽ ആ ഭാഗം കട്ട് ചെയുക. എങ്കിൽ മാത്രമേ നന്നായി പൂക്കൾ ഉണ്ടാവു. എന്നും വെള്ളം ഒഴിക്കണം.