Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഒരു തിരിയും...

ഒരു തിരിയും കത്തിക്കേണ്ട; കൊതുകിനെ തുരത്താൻ വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ

text_fields
bookmark_border
ഒരു തിരിയും കത്തിക്കേണ്ട; കൊതുകിനെ   തുരത്താൻ വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ
cancel

​​കൊതുകുകളെ അകറ്റാൻ ഇൻഡോർ സസ്യങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾക്കറിയാമോ? അവ അന്തരീക്ഷ വായുവിനെ സുഗന്ധമുള്ളതാക്കുന്ന​തോടൊപ്പം കണ്ണിന് കുളിർമയും പകരുന്നു. അത്തരം ചെടികളിൽ ചിലതിതാ...

പുതിന

പാചക സ്ഥലത്ത് പുതിന വളർത്തുന്നത് ഏതൊരു അടുക്കളയെയും കൊതുക് വിമുക്തമാക്കും. നിങ്ങൾക്ക് അവയെ മേശയുടെ മധ്യഭാഗത്തായി സ്ഥാപിക്കാം. കാരണം അവയുടെ ഇലകൾ ഒരു ബ്രീത്ത് ഫ്രഷ്‌നറാണ്. കൊതുകുകളെയും ഉറുമ്പുകളെയും തുരത്താൻ പുതിന നീര് പയോഗിച്ച് മേശപ്പുറം തുടക്കാം.

റോസ്മേരി

ഈ നിത്യഹരിത കുറ്റിച്ചെടി ഒരു കള്ളിച്ചെടിയുടേതിന് സമാനമാണ്. കഠിനമായ സൂര്യപ്രകാശത്തിലും നല്ല നീർവാർച്ചയുള്ള മണ്ണിലും അവ വളരുന്നു. മിതമായി നനക്കാം. ടെറാക്കോട്ട പ്ലാന്ററിലോ ഒരു ടിൻ ക്യാനിലോ പോലും അവയെ വളർത്താം.

യൂക്കാലിപ്റ്റസ്

പഴയ വീടിന്റെ തൊടിയുടെ ഒരു മൂലയിൽ വളരുന്ന ഉയരമുള്ള യൂക്കാലിപ്റ്റസ് മരങ്ങളുടെ ബാല്യകാല ഓർമകൾ മിക്കവർക്കും ഉണ്ടാകും. എന്നാൽ, ശരിയായ സാഹചര്യങ്ങളിൽ യൂക്കാലിപ്റ്റസ് ഒരു ഇൻഡോർ മരമായും വളർത്താം. ബാൽക്കണി പോലുള്ള നല്ല വെളിച്ചമുള്ള സ്ഥലം അല്ലെങ്കിൽ ഒരു പ്രകാശമുള്ള ജനാലക്ക് അടുത്തായി വെക്കുക. നടാൻ ആഴമുള്ള പാത്രം തിരഞ്ഞെടുക്കുക.


ജമന്തിപ്പൂക്കൾ

ഇന്റീരിയറിൽ നാടകീയത സൃഷ്ടിക്കുന്നതിനായി സൂര്യപ്രകാശം ലഭിക്കുന്ന ഒരു മൂലയിൽ അവയെ വളർത്തുക. കാഴ്ചാ ഭംഗിക്കു പുറമേ ചെടിയുടെ സിട്രസ്, ചെറു എരിവുള്ളതും അത്ഭുതകരമായ കീട നിയന്ത്രണ സവിശേഷതയുള്ളതുമാണ്.


കാറ്റ്നിപ്പ്

ഈ ചെടിയുടെ സുഗന്ധം പൂച്ചകൾക്ക് സന്തോഷം ഉണ്ടാക്കുന്നതാണ്. കൊതുകുകളെ അകറ്റി നിർത്താൻ ഈ ചെടി വീടിനകത്തും വളർത്താമെന്നത് പലർക്കും അറിയില്ല. ഒരു ജാറിലോ വെള്ളം നിറച്ച ഗ്ലാസ് പാത്രത്തിലോ ഹൈഡ്രോപോണിക്സായും ഇതിനെ വളർത്താം.


സിട്രോനെല്ല

സിട്രോനെല്ലയുടെ എണ്ണ, സുഗന്ധവും കീട നിവാരണത്തിലെ പ്രധാന ചേരുവകളാണ്. ലെയ്‌സി ഇലകളുള്ള ചെടി ജനൽ പെട്ടികൾ അല്ലെങ്കിൽ ബാൽക്കണി പ്ലാന്ററുകൾ പോലുള്ള വെയിൽ നിറഞ്ഞ പ്രദേശങ്ങളിൽ നന്നായി വളരുന്നു, വേനൽക്കാലത്ത് പിങ്ക്, പർപ്പിൾ നിറങ്ങളിൽ പൂക്കും.

ഈ പട്ടികയിൽ നിന്ന് ഒരു ചെടി വീടിന്റെ ഓരോ മുറിയിലും സ്ഥാപിക്കുകയും അവയെ പരിപാലിക്കുകയും ചെയ്താൽ ഏതൊരു വീടിനെയും കൊതുക് രഹിതമായി നിലനിർത്താനാവും.

Show Full Article
TAGS:mosquitoes Indoor plants home Griham news 
News Summary - indoor plants that naturally repel mosquitoes and are perfect for the monsoon season
Next Story