വീടു വൃത്തിയാക്കൽ ഒരു വൻ ബാധ്യതയാണോ? എങ്കിൽ ഈ ‘വൺ മിനിറ്റ് ലോ’ നിങ്ങളെ രക്ഷിക്കും
text_fieldsഒരു വീട് വൃത്തിയായി സൂക്ഷിക്കുന്നത് അവസാനിക്കാത്തതും ഭാരമേറിയതുമായ ജോലിയാണ് മിക്കവർക്കും. പ്രത്യേകിച്ച് കുട്ടികളുള്ളപ്പോൾ. ശ്രദ്ധിച്ചില്ലെങ്കിൽ പഴുത്ത അവക്കാഡോ മോശമാകുന്നതിനേക്കാൾ വേഗത്തിൽ കുഴപ്പങ്ങൾ കുന്നുകൂടും.
എന്നാൽ, അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ട്. അതാണ് ‘ഒരു മിനിറ്റ് നിയമം’. ദൈനംദിന ഗാർഹിക ചുമതലകളുടെ ഭാരം നിങ്ങളുടെ ചുമലിൽ നിന്ന് ഇറക്കിവെക്കാൻ സഹായിക്കുന്ന ഒരു ചെറു തന്ത്രമാണിത്.
വീട് അലങ്കോലമായിക്കിടനാൽ അത് സ്ട്രസ്സ് ഹോർമോൺ ആയ ‘കോർട്ടിസോളിനെ’ വർധിപ്പിക്കും. അത് കൂടുതൽ ക്ഷീണത്തിലേക്കും മടുപ്പിലേക്കും നയിക്കും. അപ്പോൾ വീട്ടു ജോലികൾ 60 സെക്കന്റുകളായി വിഭജിക്കുക എന്ന ഈ ആശയം ഏറെ ആകർഷകമായ ഒന്നാണ്.
ഏതൊരു ചെറിയ ജോലിയും ഉടനടി ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ‘ഒരു മിനിറ്റ് നിയമം’ കുഴപ്പങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ നിയമം പരീക്ഷിച്ചാൽ പല ഭാരമേറിയ ജോലികൾക്കും പ്രതീക്ഷിച്ചതിലും വളരെ കുറച്ച് സമയമേ എടുക്കൂ എന്ന് നിങ്ങൾക്ക് മനസ്സിലാവും.
എന്താണ് ഒരു മിനിറ്റ് വൃത്തിയാക്കൽ നിയമം?
പാദരക്ഷകൾ യഥാസ്ഥാനത്തു വെക്കുക, ഭക്ഷണത്തിനു ശേഷം മേശ തുടക്കുക, ബെഡ്ഷീറ്റുകൾ വിരിക്കുക, സിങ്ക് കഴുകുക തുടങ്ങിയ ചെറിയ ജോലികൾ കുന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തിനുശേഷം കുറച്ച് പ്ലേറ്റുകളും പാത്രങ്ങളും മാത്രമായിക്കും. പക്ഷെ, അത് കഴുകൽ പിന്നത്തേക്ക് മാറ്റുമ്പോൾ അടുക്കളുടെ അന്തരീക്ഷം മാറും. അവ ഉടനടി ചെയ്യുമ്പോൾ കുറഞ്ഞ പരിശ്രമത്തോടെ നിങ്ങളുടെ അടുക്കള സ്ഥിരമായി വൃത്തിയായിരിക്കും.
60 സെക്കൻഡിനുള്ളിൽ ചെറിയ എന്തെങ്കിലും ചെയ്യൽ ശീലമായാൽ പിന്നെ, അഞ്ച് മിനിറ്റ് കൊണ്ട് അതിൽ കൂടുതലും പറ്റും. അത് 30 മിനിറ്റ് റൂൾ ആക്കിയാൽ ഏത് ‘മല മറിക്കുന്ന’ പണിയും എളുപ്പം തീർത്ത് വൃത്തിയാക്കലിന്റെ ഇഴച്ചിലും മടുപ്പും മാറ്റാനാവും.