Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightമഴക്കാലവും വീട്...

മഴക്കാലവും വീട് സംരക്ഷണവും

text_fields
bookmark_border
Monsoon
cancel

നമ്മുടെ നാട്ടിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ മഴ ശക്തമായി ലഭിക്കുന്ന സമയം ആണെന്ന് പറയാം.. കണക്കുകൾ പ്രകാരം മൊത്തം മഴയുടെ 24.2% ജൂണിൽ ലഭിക്കുമ്പോൾ 22.5% ജൂലൈയിലും 13.3 % & 8.1 % വച്ചു ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ലഭിക്കുന്നു..

ഒരു കോൺക്രീറ്റ് സ്ട്രക്ച്ചറിനെ സംബന്ധിച്ചു മഴക്കാലം എന്നത് ഒരു പേടിപെടുത്തുന്ന കാലഘട്ടം തന്നെയാണ്.. കാരണം, മഴക്കാലം ഒരു കോൺക്രീറ്റ് സ്ട്രക്ച്ചറിനെ ദുർബലമാക്കുന്നതിൽ വലിയ ഒരു പങ്കു തന്നെ വഹിക്കുന്നുണ്ട് എന്ന് പറയാം

അതി-കഠിനമായ വെയിലിൽ വിണ്ടു കീറി കിടക്കുന്ന കോൺക്രീറ്റ് സ്ട്രക്ച്ചറിലേക്ക് മഴ ശക്തമായി പതിക്കുമ്പോൾ , ആ ക്രാക്കിലൂടെ വെള്ളം ഇറങ്ങുകയും സ്ട്രക്ച്ചറിന്റെ ഇന്റഗ്രിറ്റിയെയും, ഡ്യുറബിലിറ്റിയെയും അതു സാരമായി തന്നെ ബാധിക്കുകയും ചെയ്യുന്നു..

പ്രോപ്പർ ആയി മൈന്റൈൻ ചെയ്‌താൽ 30 വർഷത്തിന് മുകളിൽ ലൈഫ് ലഭിക്കേണ്ട ഒരു കോൺക്രീറ്റ് സ്ട്രക്ച്ചർ, ഇത്തരം പ്രശ്നങ്ങൾ വരുന്നതത് മൂലം 20 വർഷം ആകുന്നതിനു മുൻപ് തന്നെ ലീകേജ് വന്നു വലിയ ഒരു സംഖ്യ നഷ്‌ടം ആകുന്നതിലേക്ക് നയിക്കുന്നു എന്നതാണ് പരിതാപകരമായ കാര്യം.

ഇനിയൊരു മഴക്കാലം വരുമ്പോൾ നമ്മുടെ വീടിന്റെ സംരക്ഷണത്തിനായി നമ്മൾ എന്തല്ലാം മുൻ കരുതലുകളാണ് എടുക്കേണ്ടത് എന്ന് നോക്കാം.

1, സൺ ഷൈഡിലെയും, ഓപ്പൺ ടെറസ്സിലെയും ഡ്രൈനെജ് പൈപ്പുകളിൽ അടഞ്ഞു കൂടിയിട്ടുള്ള ചപ്പു ചവറുകൾ ക്ലീൻ ചെയ്തു, വെള്ളം സ്ലാബിൽ / സൺഷൈഡിൽ കെട്ടി കിടക്കാതെ ഡ്രൈനെജ് പൈപ്പിലൂടെ സുഖമമായി കടന്നു പോകും എന്ന് ഉറപ്പ് വരുത്തുക..

2, മഴക്കാലം തീരും വരെ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഡ്രൈനെജ് പൈപ്പുകൾ ബ്ലോക്ക്‌ ഇല്ലെന്നു ചെക്ക് ചെയ്യണം.. കാരണം വെള്ളം സ്ലാബിൽ കെട്ടി കിടന്നാൽ അതു സ്ലാബിലെ ക്രാക്കുകളിലൂടെ സ്ലാബിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുകയും, റൂഫ് ലീക്ക്, സ്റ്റീൽ corrosion, കോൺക്രീറ്റ് സ്പാലിങ്, ഇന്റിരിയർ ഡാമേജ് മുതലായ സ്ട്രക്ക്ച്ചറൽ ഡാമേജിലേക്ക് അതു നയിക്കുകയും ചെയ്യും..


3, ഓപ്പൺ ടെറസിൽ അനാവശ്യമായി ഇട്ടിട്ടുള്ള പഴയ വസ്തുക്കൾ, ചകിരി, തെങ്ങിന്റെ പട്ട, മറ്റു വേസ്റ്റുകൾ നീക്കം ചെയ്തു ഓപ്പൺ ടെറസ് എപ്പോഴും ക്ലീൻ ആക്കി ഇടുക..അല്ലങ്കിൽ കൊതുക് പോലത്തെ പ്രാണികൾ വളരും എന്നത് മാത്രമല്ല അവിടെ വെള്ളം കെട്ടി നിന്നു സ്ട്രക്ച്ചറിനെ അതു നശിപ്പിക്കുവാനും സാധ്യത കൂടുതലാണ്.

4, സ്ലാബിൽ, ചുമരിൽ ക്രാക്കുകൾ കാണുന്നുണ്ടോ എന്ന് നോക്കണം.. മേജർ ക്രാക്കുകൾ കാണുന്നുണ്ടങ്കിൽ സിവിൽ സ്ട്രക്ക്ച്ചറൽ റിപ്പയർ സ്പെഷ്യലിസ്റ്റുകളെ കൊണ്ട് സ്ട്രക്ച്ചറൽ റിപ്പയർ ചെയ്യിക്കണം.. അതല്ല വളരെ ചെറിയ തരത്തിലുള്ള ക്രാക്കുകൾ ആണെങ്കിൽ സിമന്റിഷസ്/PU പോലുള്ള സീലന്റ് കൊണ്ട് ക്രാക്ക് സീൽ ചെയ്തു സ്ലാബ് പ്രൊട്ടക്ഷൻ ചെയ്തു ഇടണം..

5, സൺ ഷൈഡിൽ വെള്ളം കെട്ടി നിന്നു ആ ഭാഗത്തെ ചുമരിൽ ക്രാക്ക് വരുവാനും അതു വഴി ചുമരിലേക്ക് ഈർപ്പം കയറി, വീടിനകത്തെ (പുറത്തേയും ) പെയിന്റ്, പുട്ടി തുടങ്ങിയവ പറിഞ്ഞു പോകുന്നതിലേക്കും നയിക്കും..അതു കൊണ്ട് തന്നെ സൺ ഷൈഡിൽ എന്തെങ്കിലും തരത്തിലുള്ള വേസ്റ്റ് വസ്തുക്കൾ ഉണ്ടങ്കിൽ അതു ക്ലീൻ ചെയ്ത് ഡ്രൈനെജ് പൈപ്പുകൾ ക്ലിയർ ചെയ്തു ഇടുക..

6, ആൾറെഡി ലീകെജ് / സീപെജ് ഉള്ള സ്ട്രക്ച്ചറാണ് എങ്കിൽ, പ്രോപ്പർ ആയി റിപ്പയർ ചെയ്തു അതു ക്ലിയർ ചെയ്ത ശേഷം പ്രൊട്ടക്ഷനായി വാട്ടർപ്രൂഫ്/ട്രസ്സ് വർക്ക്‌ ചെയ്യുക.. വാട്ടർപ്രൂഫ് ചെയ്യുമ്പോൾ അവർ ഉപയോഗിക്കുന്ന പ്രൊഡക്ട് ഡാറ്റാ ഷീറ്റ് വാങ്ങി ആ ഡാറ്റാ ഷീറ്റിൽ പറഞ്ഞ പ്രകാരമാണ് ആപ്ലിക്കേഷൻ ചെയ്യുന്നത് എന്ന് നമ്മൾ ഉറപ്പ് വരുത്തുകയും ചെയ്യണം. ട്രസ്സ് വർക്ക്‌ ചെയ്യുകയാണെങ്കിൽ വിൻഡ് ലോഡ് സ്ട്രക്ക്ച്ചറിലേക്ക് വരാത്തവണ്ണം ഡിസൈൻ ചെയ്തു വേണം ഇൻസ്റ്റാൾ ചെയ്യുവാൻ .. അല്ലങ്കിൽ വിൻഡ് ലോഡ് കാരണം ഉണ്ടാകുന്ന വൈബ്രെഷനിൽ സ്ട്രക്ച്ചറിൽ ക്രാക്ക് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാകും.

7, സ്ട്രക്ച്ചറിൽ (റൂഫ് സ്ലാബിൽ /സൺ ഷൈഡിൽ ) പൂപ്പൽ, പായൽ, ചെറിയ തൈകൾ ഒക്കെ കാണുന്നുണ്ടങ്കിൽ ജെറ്റ് വാഷ് കൊണ്ട് നന്നായി ക്ലീൻ ചെയ്ത് സ്ലാബ് വൃത്തിയായി ഇടുന്നതായിരിക്കും എപ്പോഴും നല്ലത്.. കാരണം പൂപ്പൽ / പായലിൽ കെട്ടി നിൽക്കുന്ന വെള്ളം സ്ട്രക്ച്ചറിലേക്ക് ഇറങ്ങി സ്ട്രക്ച്ചറിനെ നശിപ്പിക്കുവാൻ സാധ്യത കൂടുതലാണ്. അതു പോലെ അശ്രദ്ധ മൂലം സ്ട്രക്ച്ചറിൽ പല തരത്തിലുള്ള ചെറിയ തൈകൾ വളരുന്നത് കാണാറുണ്ട്.. അത്തരം തൈകളുടെ വേരുകൾ കോൺക്രീറ്റ് സ്ലാബിലേക്ക് ഇറങ്ങി സ്ട്രക്ച്ചറിനെ നശിപ്പിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടങ്കിൽ അതെല്ലാം നശിപ്പിച്ചു സ്ലാബിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

8, കൺസ്ട്രക്ഷൻ ജോയിന്റിലൂടെ ഉണ്ടാകാവുന്ന ലീക്ക്.

മഴ കാലത്ത് പലരും അഭിമുഖികരിക്കുന്ന ഒരു പ്രശ്നമാണ് ഒരു കോൺക്രീറ്റ് സ്ട്രക്ച്ചർ പുതുതായി നീട്ടി എടുത്ത ഭാഗത്തിലൂടെ ഉണ്ടാകുന്ന ലീക്കേജ്.. അത്തരം ഭാഗത്തെ സിവിലിൽ കൺസ്ട്രക്ഷൻ ജോയിന്റ് എന്നാണ് പറയുക..അത്തരം ജോയിന്റിൽ പ്രോപ്പർ ആയി ഇപ്പോക്സി ഇൻജെക്ഷൻ പോലത്തെ സ്ട്രക്ച്ചറൽ റിപ്പയർ ചെയ്താൽ മാത്രമേ ഇത്തരത്തിലുള്ള ലീക്കേജ് എന്നെന്നേക്കുമായി മറ്റുവാൻ കഴിയു..

നമ്മുടെ വീടിന്റെ സുരക്ഷ അതു നമ്മുടെ കയ്യിലാണ് ഉള്ളത് .. ചെറിയ ചെറിയ മെയ്ന്റനൻസ് വരുമ്പോൾ തന്നെ അതു പ്രൊപ്പർ ആയി ശരിയാക്കുകയാണങ്കിൽ ആ സ്ട്രക്ക്ച്ചറിന്റെ ലൈഫ് മിനിമം പത്തു വർഷമെങ്കിലും കൂടുതൽ ലഭിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്..

Show Full Article
TAGS:Griham Home tips for monsoon 
News Summary - Tips to take care of your house in monsoon
Next Story