ട്രീ ലോട്ടസ്
text_fieldsപേരു പോലെ തന്നെ താമരയുമായി നല്ല സാമ്യം ഉള്ള ഒരു കുറ്റി ചെടിയാണ് ഗുസ്താവിയ അഗസ്റ്റ. ഇതിനെ ട്രീ ലോട്ടസ് എന്നും പറയും. മെജസ്റ്റിക് ഹെവൻ ലോട്ടസ്, മെമ്പ്രില്ലോ, ഹെവൻ ലോട്ടസ് എന്നും ഇതിനെ വിളിക്കാറുണ്ട്. ഇതിന്റെ പൂവിന് പ്രത്യേക സുഗന്ധമാണ്. തടിയോട് കൂടിയുള്ള കുറ്റി ചെടിയാണിത്. മിക്കവാറും ശിഖിരങ്ങൾ ഇല്ലാതെ വളരുന്ന ചെടിയാണ്. പനകൾ വളരുന്ന പോലെ ഒറ്റത്തടിയായും ചിലപ്പോൾ ശിഖരങ്ങൾ ആയും വളരും.
10 മീറ്റർ വരെ ഉയരം വെക്കാറുണ്ട്. ഇലകൾ ചെടിയുടെ മുകളിലായി കൂട്ടത്തോടെ കൂടി നിക്കും. തടിയിലാണ് പൂക്കൾ പിടിക്കുക. നല്ല വലിപ്പമുള്ള പൂക്കളാണ്. വെള്ളയും, പിങ്ക് നിറത്തിലുള്ള പൂക്കളാണ് സാധാരണ കാണാറ്. പൂവിന് തമരയുമായി നല്ല സാമ്യതയുണ്ട്. കായ്ക്ക് പീർ പഴത്തെ പോലെ ഇരിക്കുന്ന വട്ടത്തിലുള്ള ആകൃതിയാണ്. പഴത്തിന്റെ അകവശം ഓറഞ്ച് നിറത്തിലുള്ള പൾപ്പ് ഉണ്ട്. അതു ബോയിൽ ചെയ്തു കഴിക്കാം. ഇറച്ചിയുടെ രുചിയാണ്.
നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. നല്ല ഈർപ്പം കിട്ടുന്ന സ്ഥലം നോക്കി വെക്കണം. മികച്ച ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കണം. ചട്ടിയിൽ വെക്കുവാണേൽ ലോമി സോയിൽ നല്ലത്. ഈർപ്പം നിലനിർത്തുന്ന മണ്ണിൽ ചകിരി ചോറ്, ചാണക പൊടി, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് മണ്ണ് തയാറാക്കാം. നട്ടതിന് ശേഷം എന്നും വെള്ളം ഒഴിക്കണം. കുറച്ചു വളർന്നു കഴിഞ്ഞാൽ പിന്നെ മണ്ണ് നോക്കി വെള്ളം ഒഴിച്ചാൽ മതി.
മണ്ണ് നല്ലപോലെ ഉണങ്ങിയാൽ മാത്രം വീണ്ടും വെള്ളം കൊടുത്താൽ മതി. ഇതിന് നല്ലൊരു ബാലൻസ്ഡ് ആയ വളം നൽകാവുന്നതാണ്. പ്രൂണിങ് ചെയ്യുന്നത് നല്ലതാണ്. ഇത് നല്ലൊരു ആകൃതി നിലനിർത്താനും ആരോഗ്യത്തിനും നല്ലതാണ്. ഇതിൻറെ അരികളോ തണ്ടുകളോ ഉപയോഗിച്ച് പുതിയ ചെടി വളർത്തിയെടുക്കാം. നല്ല ഈർപ്പം ഉള്ള മണ്ണ് എടുത്തു അരികൾ പാകി മുളപ്പിച്ച് എടുക്കാം. ഇതേ മണ്ണിൽ തന്നെ നല്ല ആരോഗ്യമുള്ള കമ്പ് നോക്കി മുറിച്ചെടുത്ത് കിളിപ്പിക്കാം.