വില പിടിപ്പുള്ള വസ്തുക്കളും നിറങ്ങളുമല്ല; ഇന്ത്യൻ വീടുകളുടെ ആഡംബരത്തിന്‍റെ മാറുന്ന സങ്കൽപ്പം
text_fieldsഡിസൈൻ ട്രെന്‍റുകളിൽ നിരന്തരം പരിണാമം സംഭവിക്കുന്ന കാലത്ത് ഇന്ത്യൻ ആഡംബര വീടുകളുടെ അലങ്കാരങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫാസ്റ്റ് ഡെക്കറേഷനും കുത്തി നിറക്കലുകൾക്കും പകരം വൈകാരിക മൂല്യത്തിനും, കര കൗശലതക്കും നിലനിൽപ്പിനുമാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. ലാളിത്യത്തിനും മൂല്യത്തിനും പ്രാധാന്യം നൽകുന്ന മോഡേൺ ഡിസൈനർമാരാണ് ഈ മാറ്റത്തിന് പിന്നിൽ.
ലാളിത്യത്തിലൂന്നിയ ഡിസൈൻ
ഹോം ഡിസൈനിങിലെ മാറുന്ന ട്രെന്‍റിങിനെക്കുറിച്ച് ക്രിയേറ്റീവ് ഡയറക്ടറായ വിപ്ലവ് ധുന്ന പറയുന്നത് നോക്കാം. മികച്ച ഡിസൈനുകൾ ഒരിക്കലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു വാങ്ങുന്നില്ല. മറിച്ച് സ്വാഭാവികമായി ആളുകൾ അതിലേക്ക് ആകർഷിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലാതീതമായ കലാ സൃഷ്ടികൾ ട്രെന്‍റുകൾ പിന്തുടരുന്നില്ല. മറിച്ച് അവരുടെ അനുപാതം, മെറ്റീരിയലിന്‍റെ ഗുണനിലവാരം, നിർമിതി എന്നിവ കൊണ്ട് മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് ചെയ്യുന്നത്.
ദീർഘകാലം നിലനിൽക്കുന്ന, ദൈനംദിന ഉപയോഗത്തിൽ ഏറെ പ്രാധാന്യമുള്ള ഫ്രെയിം, ഭാരം എന്നിവക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് ആധുനിക ഡിസൈനർമാർ സൃഷ്ടികൾ രൂപകൽപ്പന ചെയ്യുന്നത്.
പേഴ്സണലൈസ്ഡ് ഡിസൈനുകൾ
ക്ലൈന്‍റിന്‍റെ താൽപ്പര്യത്തിനനുസരിച്ചാണ് കരകൗശല സാധനങ്ങൽ ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ഉൽപ്പന്നത്തിനും യൂണിക് സ്വഭാവം ഉണ്ടാകും. ഓരോ വീടിനുള്ളിലും ലഭ്യമായ സ്ഥലം, അതിന്‍റെ രൂപഘടന ഇവയൊക്കെ അനുസരിച്ചാണ് ആളുകൾ കരകൗശല വസ്തുക്കൾ ഡിസൈൻ ചെയ്യുന്നത്.
കണ്ണാടി
മോഡേൺ വീടുകളുടെ ഡിസൈനിങ്ങിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മിറർ ഡിസൈനുകൾ മാറികഴിഞ്ഞു. വീടിനുള്ളിലേക്ക് ആവശ്യത്തിന് വെളിച്ചം എത്തിക്കാനും., കൂടുതൽ സ്ഥലമുള്ളതായി തോന്നാനുമാണ് ഈ വിദ്യ.
കരകൗശല വസ്തുക്കളുടെ പ്രാധാന്യം
വീടുകളിൽ കരകൗശല ഫർണിച്ചറുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വീട്ടുടമസ്ഥന്‍റെ വൈകാരിക അടുപ്പവും വീടിനുള്ളിലെ സ്പേസുമൊക്കെ ആയി ഇത് ബന്ധപ്പെട്ടു കിടക്കുന്നു.
വൈകാരിക ആഡംബരം
ഇന്ന് ഉപഭോക്താക്കൾ വീട് നിർമിക്കുമ്പോൾ ഒരു ഉൽപ്പന്നത്തിന്‍റെ പ്രായോഗികതയെക്കാൾ പ്രാധാന്യം നൽകുന്നത് വൈകാരികതക്കാണ്. ഒപ്പം അവരുടെ ജീവിത ശൈലിക്ക് അനുയോജ്യമാണോ സമാധാന ജീവിതത്തിന് അനുയോജ്യമാണോ എന്നൊക്കെ ചിന്തിക്കുന്നു. ടെക്സ്ചർ ചെയ്ത കല്ല്, ബ്രഷ് ചെയ്ത ലോഹം, ഊഷ്മളമായ മരങ്ങൾ, മാറ്റ് ഫിനിഷുകൾ, ഉയർന്ന ക്ലിയർ ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ ആധുനിക ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തെ പുനർനിർമ്മിക്കുന്നു.
ഭാവിയിൽ ഇന്ത്യൻ ഗൃഹങ്ങളുടെ ആഡംബര ഇന്‍റീരിയറുകൾ വൈകാരികതയും പഴമയും പ്രതിഫലിപ്പിക്കുന്ന ശിൽപ്പങ്ങൾ മാത്രമായിരിക്കുമെന്നാണ് ഡിസൈനർമാർ പറയുന്നത്.


