
റെഡ് അരോവന മത്സ്യം
ലോകത്തിലേറ്റവും വിലയേറിയ സമുദ്ര അലങ്കാര വളർത്തുമത്സ്യങ്ങളെ അറിയാം
text_fieldsഅലങ്കാരമത്സ്യ പ്രേമികളുടെ ഇടയിൽ വ്യത്യസ്ത നിറത്തിലും വ്യത്യസ്ത ഇനത്തിലും വ്യത്യസ്ത വിലകളിലുമുളള മത്സ്യങ്ങൾ ഉണ്ടെങ്കിലും ലോകത്തിലെ വൻ വിലയുള്ള അക്വേറിയം മൽസ്യങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കടലാഴങ്ങളിൽ വസിക്കുന്ന ഇവയെ വീടകങ്ങളിലെ അക്വേറിയങ്ങളിൽ കാണുമ്പോൾ ലഭിക്കുന്ന സന്തോഷവും ഒന്നുവേറെതന്നെയാണ്. ഇവയെ ആവശ്യാനുസരണം എത്തിച്ചുനൽകുന്ന കച്ചവടക്കാരുമുണ്ട്. അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ അക്വേറിയം മത്സ്യങ്ങളെ കുറിച്ച് അറിയാം.
റെഡ് അരോവന ഫിഷ്
ഡ്രാഗൺമൽസ്യം,ഭാഗ്യമത്സ്യം എന്നുകൂടി വിളിപ്പേരുള്ള ചുവന്ന അരോവന മീനിനെ വളർത്തുന്നത് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇതിനെ എത്ര വിലകൊടുത്തും ആളുകൾ വാങ്ങുകയും ചെയ്യുന്നു. ഒരു ചുവന്ന അരോവന മത്സ്യത്തിന് 400,000 യുഎസ് ഡോളർ (ഏകദേശം ഇന്ത്യൻ രൂപ 3,51,29,600) വരെ ചെലവാകും. ചുവന്ന അരോവന മത്സ്യത്തിന്റെ ജനനസ്ഥലം മലേഷ്യയാണ്. വാഷിങ്ടൺ കൺവെൻഷൻ പ്രകാരം ഈ മത്സ്യത്തെ സംരക്ഷിത ഇനമായി കണക്കാക്കപ്പെടുന്നു. മനുഷ്യചരിത്രത്തിന് മുമ്പുതന്നെ ഇതിന്റെ വംശാവലി ഉണ്ടായതായി പറയപ്പെടുന്നു. വളരെ കുറഞ്ഞ പ്രത്യുൽപാദന നിരക്കാണ് ഇതിനുള്ളത്. ഒരു മത്സ്യത്തിൽനിന്ന് രണ്ടു മുതൽ അഞ്ചു കുഞ്ഞുങ്ങളെ മാത്രമേ ലഭിക്കൂ. പ്രത്യേകിച്ച് അപൂർവമായ ചുവന്ന ഇനങ്ങളിൽ. 40 വർഷത്തോളം ഇവക്ക് ആയുസ്സുണ്ട്. യുഎസിലെ ഏറ്റവും വിലയേറിയ മത്സ്യം ഏഷ്യൻ അരോവനയാണ്, ഏഷ്യൻ അരോവനയിൽ നിറങ്ങളിലും വ്യത്യസ്തതയുണ്ട്. വെള്ളയും സ്വർണനിറത്തിലുള്ളതിനും വിപണിയിൽ വിലയേറെയാണ്. യു.എസിൽ അരോവന മത്സ്യത്തെ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്.
പോൾക്ക ഡോട്ട് സ്റ്റിങ്റേ
തിരണ്ടി ഇനത്തിൽപെട്ട ഈ മത്സ്യം കാണാൻ സുന്ദരന്മാരാണെങ്കിലും അത്യന്തം അപകടകാരി കൂടിയാണ്. കറുപ്പിൽ വെളുത്ത കുമിള പോലുള്ള കുത്തുകളോട് കൂടിയ ഈ ചെറിയ പുള്ളിത്തിരണ്ടിയെ വലിയ അക്വേറിയങ്ങളിലാണ് പരിപാലിക്കാറ്. യുഎസിൽ ഇവയെ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. സ്റ്റിങ്റേയുടെ നട്ടെല്ലിൽ സൂക്ഷിച്ചിട്ടുള്ള വിഷം വളരെ വേദനാജനകമാണ്. പ്രിയപ്പെട്ട മത്സ്യങ്ങളുടെ പട്ടികയിൽ പോൾക്ക ഡോട്ട് സ്റ്റിങ്റേയും ഉൾപ്പെടുന്നു. ഏറ്റവും വിലയേറിയ മത്സ്യത്തിന് 100,000 യുഎസ് ഡോളർ (ഏകദേശം 87,82,400 രൂപ) വരെ വില വരും - ഒരു ആഡംബര കാറിന് തുല്യം! ഇത് മനോഹരമാണ്, പക്ഷേ അപകടകരവുമാണ്. ജന്മദേശമായ ബ്രസീലിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും, വർത്തുന്നതിനായുള്ള പ്രജനനം അനുവദനീയമാണ്. നിങ്ങൾ ഒരെണ്ണം വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കരുത്. പക്ഷേ നീന്താൻ ഒരു വലിയ ടാങ്ക് ഉണ്ടെന്ന് ഉറപ്പാക്കുക, കാരണം ശുദ്ധജല സ്റ്റിംഗ്രേകൾക്ക് ധാരാളം സ്ഥലം ആവശ്യമാണ്.
പെപ്പർമിന്റ് ഏഞ്ചൽഫിഷ്
സാധാരണ കാണപ്പെടുന്ന മാലാഖ മത്സ്യങ്ങളിൽനിന്ന് കാഴ്ചയിൽ വ്യത്യസ്തമാണ് പെപ്പർമിന്റ് മാലാഖ മത്സ്യത്തിന്റെ രൂപം. ദക്ഷിണ പസഫിക്കിൽ (കുക്ക് ദ്വീപുകൾക്ക് ചുറ്റുമുള്ള വെള്ളത്തിൽ) കാണപ്പെടുന്ന ഇത്, ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യങ്ങളിൽ ഒന്നാണ്. ഏകദേശം 30,000 യുഎസ് ഡോളർ (ഏകദേശം 26,34,720 ഇന്ത്യൻ രൂപവരും) വിലയുള്ള പെപ്പർമിന്റ് ഏഞ്ചൽഫിഷ് ലോകത്തിലെ ഏറ്റവും ആവശ്യക്കാരുള്ള ഉപ്പുവെള്ള മത്സ്യങ്ങളിൽ ഒന്നാണ്. ചുവപ്പുകലർന്ന ഓറഞ്ച് നിറമുള്ള മുഖവും കടുംചുവപ്പിൽ വെള്ള വരകളോട് കൂടിയ ശരീരവുമുളള ഇവ കടലിലെ സൗന്ദര്യധാമങ്ങളാണ്. 100 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള പവിഴപ്പുറ്റുകളിൽ വസിക്കുന്നതിനാൽ അവയെ ചിലപ്പോൾ കണ്ടെത്താൻ കഴിയില്ല. .
ഗോൾഡൻ ബാസ് ലെറ്റ്
വളർത്തുമത്സ്യപ്രേമികളുടെ അഴകിയ മത്സ്യമാണ് ഗോൾഡൻ ബാസ് ലെറ്റ്. അറ്റ്ലാന്റിക് പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന ഈ ചെറിയ, സ്വർണ നിറമുള്ള മീൻ വേനൽക്കാലത്ത് ശരീരത്തിന്റെ തിളക്കത്താൽ കാഴ്ചക്കാരെ ആകർഷിക്കുന്നു. സ്വർണനിറത്തിലുള്ള ശരീരത്തിന് താഴെ കടുംചുവപ്പോ വയലറ്റ് നിറത്തിലോ ഉള്ള നീണ്ട ചിറകുകൾ അവയെ കൂടുതൽ മനോഹരമാക്കുന്നതാണ്. ഇവയുടെ വില 8000 യു.എസ് ഡോളറാണ് (7,02,592 ഇന്ത്യൻ രൂപ). മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ഇവയെ പിടിക്കുന്നത്. അക്വേറിയത്തിലെ വിലയേറിയ മുതൽക്കൂട്ടാകും ഇവ.
നെപ്റ്റ്യൂൺ ഗ്രൂപ്പർ
വളർത്തുമത്സ്യപ്രേമികളുടെ ഇടയിൽ ഡിമാൻഡുള്ള മീനാണ് നെപ്റ്റ്യൂൺ ഗ്രൂപ്പർ. പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ 80 മുതൽ 250 മീറ്റർ ആഴത്തിലുള്ള പവിഴപ്പുറ്റുകളിലാണ് വാസം. 8000 യുഎസ് ഡോളർ, 6000 യു.എസ് ഡോളർ ( 5,26,944 ഇന്ത്യൻ രൂപ) വരെ വിലയുള്ള നെപ്റ്റ്യൂൺ ഗ്രൂപ്പർ മറ്റൊരു വിലയേറിയ ഉപ്പുവെള്ള മത്സ്യമാണ്. ഓറഞ്ച്, പിങ്ക്, മഞ്ഞ നിറങ്ങളോടു കൂടിയ ദേഹത്ത് വെള്ളവരകളും വാലിന് മുകളിലായി കറുത്ത കുത്തുമാണ് ഇതിനെ മനോഹരമാക്കുന്ന്. നെപ്റ്റ്യൂൺ ഗ്രൂപ്പറുകളുടെ ആവാസ വ്യവസ്ഥയിലേക്ക് പലപ്പോഴും മുങ്ങൽ വിദഗ്ധർക്ക് എത്തിച്ചേരാനാകില്ല, ചിലപ്പോൾ 100 മീറ്ററിലധികം ആഴത്തിലാണ് കാണപ്പെടുക. സാധാരണയായി ജലോപരിതലത്തിൽ ഇവയുടെ കുഞ്ഞുങ്ങളെ കാണപ്പെടാറുമുണ്ട്.

