Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightഡിമാൻഡില്ല, വിതരണം...

ഡിമാൻഡില്ല, വിതരണം കൂട്ടി: അത്യാഡംബര വീടുകളുടെ വിൽപനയിൽ വൻ ഇടിവ്

text_fields
bookmark_border
ഡിമാൻഡില്ല, വിതരണം കൂട്ടി: അത്യാഡംബര വീടുകളുടെ വിൽപനയിൽ വൻ ഇടിവ്
cancel

ന്യൂഡൽഹി: രാജ്യത്തെ വമ്പൻ നഗരങ്ങളിലെ അത്യാഡംബര വീടുകളുടെ വിൽപന ഇടിയുന്നതായ കണക്കുകൾ. പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും അതിനനുസരിച്ച് ആവശ്യക്കാർ ഇല്ലാതിരിക്കുകയും ചെയ്തതാണ് വിൽപന ഇടിയാൻ കാരണം. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രധാന എട്ട് നഗരങ്ങളിലായി വിറ്റഴിക്കപ്പെടാത്ത ആഡംബരഭവനങ്ങളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 65 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഈ വീടുകൾ വിറ്റഴിക്കാൻ മൂന്നര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

എട്ട് നഗരങ്ങളിൽ 20-50 കോടി രൂപ വിലവരുന്ന വിറ്റൊഴിയാത്ത വീടുകളുടെ എണ്ണം 2024-ൽ 857 യൂണിറ്റുകളായിരുന്നു, 2026-ൽ 1,593 യൂണിറ്റുകളായി. 86 ശതമാനമാണ് വർധന രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ മാത്രം വിൽക്കപ്പെടാത്ത വീടുകളുടെ എണ്ണം 65 ശതമാനം കൂടി.

  • മുംബൈ: 2025-ൽ 639 യൂണിറ്റുകൾ ഉണ്ടായിരുന്ന വീടുകൾ, 2026-ൽ 1,079 യൂണിറ്റുകളായി ഉയർന്നു. 70 ശതമാനമാണ് വർധന.
  • ഡൽഹി: എൻ.സി.ആർ മേഖലയിൽ കാര്യമായ വർധന രേഖപ്പെടുത്തി. 2025-ൽ 12 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2026 ആയപ്പോഴേക്കും 192 യൂണിറ്റുകളായി. 16 മടങ്ങ് വർധന.
  • ബംഗളൂരു: ബംഗളൂരു ഉൾപ്പെടെയുള്ള മറ്റു പ്രധാന വിപണികളിലും വിൽക്കാത്ത വീടുകൾ വർധികുന്നുണ്ട്.

ഈ വർഷം ഇതുവരെ 20-50 കോടി നിരക്കിലുള്ള ഭവനങ്ങളുടെ ലോഞ്ചുകളിൽ വാർഷികാടിസ്ഥാനത്തിൽ 196 ശതമാനം വർധന രേഖപ്പെടുത്തി. ഈ കാലയളവിൽ 981 പുതിയ യൂണിറ്റുകളാണ് വിപണിയിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:demand supply Luxury houses sales 
News Summary - Luxury Home Sales Plunge Amid Weak Demand
Next Story