ഇതാ, ഹോം ഫീലുള്ളൊരു ഹോം; നിങ്ങളുടെ സ്വപ്നഭവനം ഇങ്ങനെയാണോ?
text_fieldsസ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ വീട് എന്ന് ആലോചിക്കുമ്പോൾ തന്നെ ആശങ്ക തോന്നുന്നുന്നവരാണോ നിങ്ങൾ? എന്നാൽ ആശങ്കളില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം നിർമിക്കാൻ സാധിക്കും. മലപ്പുറം മഞ്ചേരിയിലെ കുട്ടിപ്പാറയിലെ വി.പി. ഹനീസിന്‍റെ വീട് അതിന് ഉദാഹരണമാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോബ് ആർച്ച് സ്റ്റുഡിയോസ് (COB Archstudios) ആണ് വീടിന്‍റെ ഡിസൈൻ ചെയ്തിരിക്കുന്നത്.
കോബ് ആർച്ച് സ്റ്റുഡിയോസിലെ എം.കെ ഷഫീഖാണ് വീടിന്‍റെ ഡിസൈനർ. ഉഷ്ണമേഖല കാലാവസ്ഥയോട് അനുയോജ്യമായ മോഡേൺ ട്രോപിക്കൽ കൺസെപ്റ്റിലാണ് വീട് നിർമിച്ചത്. കൺസെപ്റ്റിനെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ മുതൽ തന്നെ വീട്ടുകാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നെന്നും നിർമാണ സമയത്ത് തനിക്ക് പൂർണ സ്വാതന്ത്ര്യം അനുഭവപ്പെട്ടെന്നും ഡിസൈനർ പറയുന്നു. ഹനീസിനും കുടുംബത്തിനും മാത്രമല്ല, നാട്ടുകാർക്കും പ്രിയപ്പെട്ടതാണ് ഈ വീട്. സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടുകൾക്ക് പലരും ഇന്ന് ഹനീസിന്‍റെ വീടിനെ ആശ്രയിക്കുന്നുണ്ട്.
ആദ്യ കാഴ്ചയിൽ ഇരുനില വീടായി തോന്നുമെങ്കിലും ഒറ്റ നില മാത്രമുള്ള വീടാണിത്. കോൺക്രീറ്റ് റൂഫിൽ ട്രസ് വർക്ക് ചെയ്തപ്പോൾ ലഭിച്ച മുകളിലെ ഏരിയ മൾട്ടിപർപ്പസ് റൂം ആക്കി മാറ്റിയിട്ടുണ്ട്. റൂഫിന് പഴയ ഓടാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ചൂട് പരമാവധി കുറക്കാൻ സാധിക്കുന്നുണ്ട്. ലെതർ ഗ്രാനൈറ്റ് ആണ് സിറ്റൗട്ടിലും സ്റ്റെപ്പുകളിലും ഉപയോഗിച്ചത് ഇത് വീടിന് ഒരു ക്ലാസ് ലുക്ക് നൽകുന്നുണ്ട്. കാർ പോർച്ചും വീടുമായി ചേരുന്ന പാത്ത് വേ പ്രധാന ആകർഷണമാണ്.
വീടിനുള്ളിലും പുറത്തും അനുയോജ്യമായ സ്ഥലങ്ങളിൽ ചെടികൾ സ്ഥാപിച്ചിരിക്കുന്നത് മനോഹരമായ കാഴ്ചാവിരുന്ന് സൃഷ്ടിക്കുന്നു. ലിവിങ് റൂമിന് സിമന്‍റ് ടെക്സ്ചർ നൽകിയത് വീടിന്‍റെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്. ഫ്ലോറിൽ എല്ലായിടത്തും വലിയ സൈസിലെ ടൈലാണ് നൽകിയിട്ടുള്ളത്. കളർ സെലക്ഷനിലും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.
ലാക്വയർഡ് ഗ്ലാസ് ഫിനിഷാണ് കിച്ചൺ കാബിനെറ്റിന് നൽകിയത്. കാണുമ്പോൾ ഒതുക്കമുള്ളതും എന്നാൽ വിശാലമായി തോന്നുന്നതുമായ തരത്തിലാണ് അടുക്കള നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് കോർട് യാഡിൽ വെള്ളം വീഴുന്ന തരത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഇവിടെ കോട്ട സ്റ്റോണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വീടിനുള്ളിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരം ഒരുക്കുന്നു.
Design & Work -Shafique Mk 9745220422
COB
Archstudio
Manjeri