Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightപുതിയ വീടിന് നമ്പർ...

പുതിയ വീടിന് നമ്പർ എടുക്കണോ? നികുതി അടയ്ക്കണോ? ആവശ്യമായ രേഖകൾ ഇതാ

text_fields
bookmark_border
പുതിയ വീടിന് നമ്പർ എടുക്കണോ? നികുതി അടയ്ക്കണോ? ആവശ്യമായ രേഖകൾ ഇതാ
cancel

പുതിയതായി നിർമിച്ച വീടുകൾക്ക് നമ്പർ ലഭിക്കുന്നതിനും കമീഷൻ പ്ലാൻ (Completion Plan / Occupancy Certificate) സമർപ്പിക്കുന്നതിനും നികുതി അടക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിൽ ഒരുപോലെ ബാധകമാണ്.

കെട്ടിട നിർമാണ ചട്ടങ്ങളും പ്ലാൻ അംഗീകാരവും

പെർമിറ്റ് (Building Permit): വീട് നിർമിക്കുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് അംഗീകൃത പ്ലാനും പെർമിറ്റും വാങ്ങിയിരിക്കണം. പെർമിറ്റിൽ അനുശാസിച്ചിരിക്കുന്ന നിയമങ്ങൾക്കും അളവുകൾക്കും വിധേയമായിട്ടായിരിക്കണം വീടിന്റെ നിർമാണം പൂർത്തിയാക്കേണ്ടത്.

കമീഷൻ പ്ലാൻ സമർപ്പിക്കലും ഒക്യുപ്പൻസി സർട്ടിഫിക്കറ്റും

വീടിന്റെ നിർമാണം പൂർത്തിയായ ശേഷം, ആ വീട് താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തി തദ്ദേശ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നേടുന്ന പ്രക്രിയയാണിത്.

ആവശ്യമായ രേഖകൾ: പൂരിപ്പിച്ച അപേക്ഷാഫോം, അംഗീകൃത ബിൽഡിങ് പെർമിറ്റിന്റെ പകർപ്പ്, നിർമാണം പൂർത്തിയായ വീടിന്റെ പ്ലാൻ (Completion Plan) ഇത് സാധാരണയായി ഒരു ലൈസൻസ്ട് എൻജിനീയർ/ ആർക്കിടെക്റ്റ് വഴി തയാറാക്കണം, നിർമാണം പൂർത്തിയായ വീടിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഫോട്ടോകൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ (Ownership Certificate).

പരിശോധന: അപേക്ഷ സമർപ്പിച്ച ശേഷം തദ്ദേശ സ്ഥാപനത്തിലെ ഓവർസിയർ/എൻജിനീയർ സ്ഥലം സന്ദർശിച്ച് പ്ലാൻ അനുസരിച്ചാണ് നിർമാണം നടന്നിട്ടുള്ളതെന്ന് ഉറപ്പുവരുത്തും. പരിശോധനക്ക് ശേഷം തദ്ദേശ സ്ഥാപന സെക്രട്ടറി ഒക്യുപ്പൻസി സർട്ടിഫിക്കറ്റും കമീഷൻ പ്ലാനും അനുവദിക്കും.

വീടിന് നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ

ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ വീടിന് ഔദ്യോഗികമായി നമ്പർ അനുവദിക്കുന്നതിനായി അപേക്ഷിക്കണം. ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനൊപ്പമോ അതിനുശേഷമോ വീടിന് നമ്പർ അനുവദിക്കാനുള്ള അപേക്ഷ നൽകാം.

സമർപ്പിക്കേണ്ട രേഖകൾ: ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് (Land Deed), കരം തീർത്ത രസീത് (Latest Land Tax Receipt), അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും.

നമ്പർ നൽകൽ: പരിശോധനകൾക്ക് ശേഷം തദ്ദേശ സ്ഥാപനം വീടിന് ഔദ്യോഗിക നമ്പർ നൽകുകയും ഉടമക്ക് നമ്പർ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്യും.

കെട്ടിട നികുതി ഒടുക്കൽ (Property Tax)

വീടിന് നമ്പർ ലഭിച്ചാൽ ആ വർഷം മുതൽ കെട്ടിട നികുതി അടച്ചു തുടങ്ങേണ്ടതാണ്. വീടിന്റെ വിസ്തീർണ്ണം (Plinth Area), നിർമാണ രീതി (ഓട് മേഞ്ഞത്, കോൺക്രീറ്റ് തുടങ്ങിയവ), പ്രദേശം എന്നിവ അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിക്കുന്നത്.

ബിൽ നൽകൽ: തദ്ദേശ സ്ഥാപനത്തിൽ നിന്ന് നികുതി തുക കണക്കാക്കി ബിൽ നൽകും. നേരിട്ട് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഓഫിസിലെ കൗണ്ടറുകളിൽ നികുതി ഒടുക്കാം. ഇൻഫർമേഷൻ കേരള മിഷൻ (IKM) പോർട്ടലുകൾ വഴിയോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഓൺലൈൻ വെബ്‌സൈറ്റ് വഴിയോ ഡിജിറ്റലായി നികുതി അടക്കാവുന്നതാണ്. രസീത് സൂക്ഷിക്കൽ: നികുതി അടച്ചാൽ ലഭിക്കുന്ന രസീത് ഭാവിയിലെ ആവശ്യങ്ങൾക്കായി സുരക്ഷിതമായി സൂക്ഷിക്കുക.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇപ്പോൾ ഓൺലൈൻ സേവനങ്ങളാണ് നൽകുന്നത്. ലൈസൻസ്ട് എൻജിനീയർമാർ വഴി 'കെസ്മാർട്ട് ' പോർട്ടൽ മുഖേനയാണ് പ്ലാനുകളും അപേക്ഷകളും സമർപ്പിക്കേണ്ടത്.

പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചോ അധിക വിസ്തീർണ്ണത്തിലോ നിർമാണം നടത്തിയാൽ കമീഷൻ പ്ലാൻ ലഭിക്കുന്നതിലും നമ്പർ ലഭിക്കുന്നതിനും തടസ്സങ്ങൾ നേരിടാം. ചട്ടവിരുദ്ധമായ ഭാഗങ്ങൾ ക്രമവത്കരിക്കാൻ (Regularization) പ്രത്യേക ഫീസ് ഒടുക്കേണ്ടി വന്നേക്കാം.

Show Full Article
TAGS:new house House Number tax Government Document Local Self-Government 
News Summary - പുതിയ വീടിന് നമ്പർ എടുക്കണോ? നികുതി അടയ്ക്കണോ? ആവശ്യമായ രേഖകൾ ഇതാ
Next Story