Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightനാല് സെന്റിൽ സുന്ദരൻ...

നാല് സെന്റിൽ സുന്ദരൻ വീട്, വെറും 8 ലക്ഷത്തിന്; പ്ലാൻ കാണാം

text_fields
bookmark_border
നാല് സെന്റിൽ സുന്ദരൻ വീട്, വെറും 8 ലക്ഷത്തിന്; പ്ലാൻ കാണാം
cancel

പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റിൽ സുന്ദരമായ വീട് ആണ് മിക്കവരുടെയും സ്വപ്നം. ചെറിയ ഫാമിലിയാണെങ്കിൽ രണ്ട് ബെഡ്റൂം, ഹാൾ, വരാന്ത, കിച്ചൺ, ബാത്ത്റൂം എന്നിവ അടങ്ങിയ കൊച്ചുവീട്. എന്നാൽ, നിർമാണം തുടങ്ങിയാൽ അറിയാം പണി വരുന്ന വഴിയും പണം പോകുന്ന വഴിയും.ചെറിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇടത്തരം കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു സുന്ദരൻ പ്ലാനാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നിർമിക്കുന്ന മുസ്തഫയുടെ വീട്. ഒറ്റ നോട്ടത്തിൽ തന്നെ മനം കവരുന്ന എക്സ്റ്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. നാല് സെന്റിൽ വളരെ ഭംഗിയേറിയ നിർമിതി. കുറഞ്ഞ ചിലവിൽ കാണാൻ മൊഞ്ചുള്ള വീട് വേണമെന്നതായിരുന്നു നിർമാതാക്കളായ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റിൽ സുന്ദരമായ വീട് ആണ് മിക്കവരുടെയും സ്വപ്നം. ചെറിയ ഫാമിലിയാണെങ്കിൽ രണ്ട് ബെഡ്റൂം, ഹാൾ, വരാന്ത, കിച്ചൺ, ബാത്ത്റൂം എന്നിവ അടങ്ങിയ കൊച്ചുവീട്. എന്നാൽ, നിർമാണം തുടങ്ങിയാൽ അറിയാം പണി വരുന്ന വഴിയും പണം പോകുന്ന വഴിയും.

ചെറിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇടത്തരം കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു സുന്ദരൻ പ്ലാനാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നിർമിക്കുന്ന മുസ്തഫയുടെ വീട്. ഒറ്റ നോട്ടത്തിൽ തന്നെ മനം കവരുന്ന എക്സ്റ്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. നാല് സെന്റിൽ വളരെ ഭംഗിയേറിയ നിർമിതി. കുറഞ്ഞ ചിലവിൽ കാണാൻ മൊഞ്ചുള്ള വീട് വേണമെന്നതായിരുന്നു നിർമാതാക്കളായ ആമിഷ് ബിൽഡേഴ്സിനോട് ഇവർ ആവശ്യപ്പെട്ടത്. എട്ട് ലക്ഷം രൂപയാണ് പെയിന്റിങ് ഉൾപ്പെടെ നിർമാണം പൂർത്തിയാകുമ്പോൾ ഈ വീടിന് പ്രതീക്ഷിക്കുന്ന ചിലവ്.

കാഴ്ചയിലും സൗകര്യത്തിലും സുന്ദരൻ

പുറത്ത് നിന്ന് നോക്കിയാൽ വിശാലമായ വീടിന്റെ ലുക്കിലാണ് എക്സ്റ്റീരിയർ ഡി​സൈൻ. കണ്ടംപററി സ്റ്റൈലിൽ ഷോ വാൾ, സ്റ്റൈലിഷ് സൺഷേഡ്, ഗ്രേ ഷേഡിലുള്ള പെയിന്റ്, എൽ.ഇ.ഡി ലൈറ്റിങ് എന്നിവ ആകർഷണീയമാണ്. മൂന്ന് കള്ളികളുള്ള രണ്ട് ജനാലകൾ വരാന്തക്ക് സമാന്തരമായി മുൻ കാഴ്ചയിൽ വരത്തക്ക വിധം ​കൊടുത്തത് വീടിന് നല്ല വലിപ്പം ഫീൽ ചെയ്യിക്കും.

610 സ്ക്വയർ ഫീറ്റ് (ചതുരശ്ര അടി) ആണ് വീടിന്റെ ആകെ വിസ്തൃതി. മാതാപിതാക്കളും ചെറിയ കുട്ടികളും അടങ്ങുന്ന അണുകുടുംബത്തിന് സൗകര്യപൂർവം കഴിയാനുള്ള രീതിയിലാണ് ഈ വീടിന്റെ ഡിസൈൻ.

വരാന്ത, ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, ഒരു സാധാ ബെഡ് റൂം, ഹാൾ കം ഡൈനിങ് ഏരിയ, അടുക്കള, വർക്ക് ഏരിയ, ഒരു കോമൺ ടോയ്‍ലറ്റ് എന്നിവ അടങ്ങൂന്നതാണ് വീട്.

 സിറ്റൗട്ട്

3.30 മീറ്റർ നീളവും 1.70 മീറ്റർ വീതിയുമുള്ളതാണ് വരാന്ത. ചെറിയ സോഫ സെറ്റി, അല്ലങ്കിൽ 4 -5 കസേരകൾ ഇടാനുള്ള സൗകര്യമുണ്ട്. വീടിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിക്കുന്നതാണ് ഈ വരാന്ത. നീണ്ട സ്റ്റെപ്പുകൾ ഇതിന് കൂടുതൽ ഭംഗിയേകുന്നു.

നീളമേറിയ ലിവിങ് കം ഡൈനിങ്

വീടിന്റെ വീതി മുഴുവൻഉപയോഗിച്ചാണ് ലിവിങ് കം ഡൈനിങ് തീർത്തിരിക്കുന്നത്. ഇത് വീടിന്റെ ഉൾവശത്ത് നല്ല വിസ്തൃതി ​തോന്നിക്കും. 2.80 മീറ്റർ വീതിയും 4.70 മീറ്റർ നീളവുമുള്ളതാണ് ഹാൾ.

കിടപ്പുമുറികൾ

3 മീറ്റർ വീതിയും 3.10 മീറ്റർ നീളവുമുള്ളതാണ് ഒരു കിടപ്പുമുറി. ആറേകാൽ അടി നീളവും അഞ്ച് അടി വീതിയുമുള്ള ക്വീൻ സൈസ് കട്ടിലും അലമാരയും ഇട്ടാലും സ്ഥലം ബാക്കിയുണ്ടാകുമെന്ന് സാരം.

രണ്ടാമത്തെ ബെഡ്റൂമിന്റെ നീളം 3.10 മീറ്റർ ഉണ്ടെങ്കിലും വീതി അൽപം കുറവാണ്. 2.40 മീറ്ററാണ് ഇതിന്റെ വീതി. ഈ റൂമാണ് ബാത്ത് അറ്റാച്ച് ചെയ്തത്.

അടുക്കളയും വർക്ക് ഏരിയയും

2.20 മീറ്റർ നീളവും 2.10 മീറ്റർ വീതിയുമുള്ള ചെറിയ അടുക്കളയാണ് ഈ കൊച്ചുവീടിന്. ഇതോട് ചേർന്ന് 2.10 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വർക്ക് ​ഏരിയയും അറേഞ്ച് ചെയ്തിട്ടുണ്ട്.

ടോയ്‍ലറ്റ്

സ്ഥലപരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണ് രണ്ട് ടോയ്‍ലറ്റുകൾക്ക് ഇടം കൊടുത്തിട്ടുള്ളത്. ഒന്നിന് 1.10 മീറ്റർ നീളവും വീതിയും, മറ്റൊന്നിന് 1.20 മീ. നീളവും 1.10 മീ. വീതിയുമുണ്ട്.

ഇതിൽ ആദ്യത്തേത് വർക്ക് ഏരിയയിൽ നിന്നും രണ്ടാമത്തേത് കിടപ്പുമുറിയിൽ നിന്നുമാണ്. അൽപം കൂടി വിശാലത വേണമെന്നുള്ളവർക്ക് രണ്ടും കൂടി ഒറ്റ ടോയ്‍ലറ്റ് ആക്കിയാൽ മതി.

ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ

അടിത്തറ മുതൽ പെയിന്റിങ് വരെ എല്ലാം ബ്രാന്റഡ് ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. മേഖലയിൽ സുലഭമായി ലഭിക്കുന്ന ഫസ്റ്റ് ക്ലാസ് ചെങ്കല്ലിലാണ് തറയും ഭിത്തിയും നിർമിക്കുന്നത്.

മണലിന് പകരം എം സാൻഡ് ഉയോഗിച്ചാണ് പടവും കോൺക്രീറ്റും തേപ്പും ചെയ്യുക. മിനാർ, പി.കെ തുടങ്ങിയ ശ്രേണിയിൽ വരുന്ന ടി.എം.ടി കമ്പി, അൾട്രാ ടെക്/ രാംകോ തുടങ്ങിയ ഫസ്റ്റ് ഗ്രേഡ് സിമന്റ് എന്നിവയാണ് കോൺക്രീറ്റിന് ഉപയോഗിക്കുന്ന മറ്റുവസ്തുക്കൾ. നിലത്ത് ചതുരശ്ര അടിക്ക് 45 രൂപ വിലവരുന്ന ടൈലും ചുമരിന് 40 രൂപ വിലവരുന്ന ടൈലുമാണ് പാകുന്നത്. ആഞ്ഞിലി പ്ലാവോ ഉരുപ്പോ ആണ് കട്ടിലക്ക് ഉപയോഗിക്കുക. കോൺക്രീറ്റ് ​ജനലുകളും അലൂമിനിയം ഫാബ്രിക്കേഷൻ പാളികളുമാണ് കരാറിലുള്ളത്. റെഡീമെയ്ഡ് വാതിലുകൾ ചെലവ് ചുരുക്കാൻ സഹായിക്കും. സിംഗ്ൾ കോട്ട് പ്രൈമർ, ഡബ്ൾ കോട്ട് എമൽഷൻ പെയിന്റിങ്. എക്സ്റ്റീരിയറിൽ അൾട്ടിമ പ്രൊട്ടക്റ്റ് ആണ് സജസ്റ്റ് ​ചെയ്തത്. പ്ലംബിങ് ഇലക്ട്രിക് വർക്കുകൾ കരാറിൽ ഉൾപ്പെട്ടിട്ടില്ല. 

project details

Location- Irikkur, Kannur

Area- 610 Sq.ft

Owner- Musthafa

designer- Shabeer N, Aamish Builders

Mob- 70122 77583, 9497 3775 06

Show Full Article
TAGS:budget house Kerala House Plan Kerala Home Design House Plan 
News Summary - Beautiful kerala budget house plan for 8 lakhs in 4 cent plot
Next Story